മുംബയ്: മഹാരാഷ്ട്രയിലെ കിഴക്കൻ വിദർഭയിലെ ഗഡ്ചിറോളിയിൽ കമാൻഡോകളും പൊലീസും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ 13 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു.
വെള്ളിയാഴ്ച പുലർച്ചെ 5.30ന് പയ്ഡി - കോട്മി വനമേഖലകൾക്കിടയിലാണ് ഏറ്റുമുട്ടലുണ്ടായത്. മാവോയിസ്റ്റുകളുടെ കസൻസൂർ ദളം ഗ്രാമീണരുടെ യോഗം വിളിച്ചെന്ന രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് പൊലീസും സി-60 കമാൻഡോകളും സ്ഥലത്തെത്തുകയായിരുന്നു. സേനയുടെ കണ്ടയുടൻ മാവോയിസ്റ്റുകൾ വെടിവയ്ക്കാനാരംഭിച്ചതായി ഗഡ്ചിരോളി ഡി.ഐ.ജി സന്ദീപ് പാട്ടീൽ പറഞ്ഞു. ഒരു മണിക്കൂറോളം നീണ്ടുനിന്ന ഏറ്റുമുട്ടലിൽ 13 പേർ കൊല്ലപ്പെടുകയും ബാക്കിയുള്ളവർ കാട്ടിനുള്ളിലേക്ക് രക്ഷപെടുകയും ചെയ്തു. സ്ഥലത്ത് നിന്നും ആയുധങ്ങളും വെടിയുണ്ടകളും നിരോധിത ലഘുലേഖകളും കണ്ടെടുത്തിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |