ചെന്നൈ: കൊവിഡ് രോഗികൾക്കും ഡോക്ടർമാർക്കും ആശ്വാസം പകരാനായി തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ കോയമ്പത്തൂർ മെഡിക്കൽ കോളേജിലേയും ഇ.എസ്.ഐ ആശുപത്രിയിലേയും കൊവിഡ് വാർഡിലും ഐ.സി.യുവിലും സന്ദർശനം നടത്തി. മുഖ്യമന്ത്രിയായ ശേഷം ഇത്തരത്തിലുള്ള സ്റ്റാലിന്റെ ആദ്യ സന്ദർശനമാണിത്.
ഉപദേശങ്ങൾ മറികടന്ന് രോഗികൾക്കും കുടുംബങ്ങൾക്കും പുറമെ ജീവൻ അപകടത്തിൽ കഴിയുന്ന ഡോക്ടർമാർക്കും ആരോഗ്യ പ്രവർത്തകർക്കും ഉറപ്പുനല്കുന്നതിനാണ് ഞാൻ ആശുപത്രികളിൽ സന്ദർശനം നടത്തിയത് - സ്റ്റാലിൻ ട്വീറ്റ് ചെയ്തു.
വൈദ്യശാസ്ത്രത്തിന് പുറമെ മറ്റുള്ളവർ നൽകുന്ന ആശ്വാസവും രോഗം ഭേദമാക്കും. സംസ്ഥാന സർക്കാർ ജനങ്ങൾക്ക് ആത്മവിശ്വാസം നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |