ന്യൂഡൽഹി : പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിംഗുമായി തർക്കം തു
രുന്നതിനിടെ നവജ്യോത് സിംഗ് സിദ്ധു ഇന്ന് (29ന്) ഡൽഹിയിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തും. പാർട്ടിയുടെ പഞ്ചാബ് യൂണിറ്റിലെ വിഭാഗീയത അവസാനിപ്പിക്കാൻ കോൺഗ്രസ് ഇടക്കാല പ്രസിഡന്റ് സോണിയ ഗാന്ധി മൂന്നംഗ സമിതി രൂപീകരിച്ചിരുന്നു.
കഴിഞ്ഞ ദിവസം പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി യോഗം ചേർന്നിരുന്നു. യോഗത്തിൽ സംസ്ഥാനത്ത് നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ പാർട്ടിയെ ശക്തിപ്പെടുത്താനുള്ള തീരുമാനങ്ങളെടുത്തിട്ടുണ്ടെന്നും ഷംഷർ സിംഗ് ധില്ലൻ എം.പി. പറഞ്ഞു.
പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്ടൻ അമരീന്ദർ സിംഗിന്റെ മൂന്ന് ദിവസത്തെ ഡൽഹി സന്ദർശന വേളയിൽ സോണിയ ഗാന്ധിയെയും രാഹുൽ ഗാന്ധിയെയും സന്ദർശിച്ചിരുന്നില്ല.
പാർട്ടി അധികാരത്തിലിരിക്കുന്ന ചുരുക്കം ചില സംസ്ഥാനങ്ങളിൽ ഒന്നായതിനാൽ സംസ്ഥാനത്തെ പ്രശ്നങ്ങൾ അവസാനിപ്പിക്കേണ്ടത് കോൺഗ്രസിന് നിർണായകമാണ്. അടുത്ത വർഷം പഞ്ചാബിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |