ന്യൂഡൽഹി: ഡ്രോണുകളുടെ ലഭ്യതകൂടിയത് സായുധ സേനകൾക്ക് വെല്ലുവിളിയാണെന്ന് ജമ്മു സ്ഫോടനം സൂചിപ്പിച്ച് കരസേനാ മേധാവി ജനറൽ എം.എം. നരാവനെ പറഞ്ഞു. ഭീകര സംഘടനകളും ശത്രുരാജ്യങ്ങളും അവ ആക്രമണത്തിന് ഉപയോഗിക്കാനുള്ള സാദ്ധ്യത മുൻകൂട്ടി കണ്ട് പ്രതിരോധ സംവിധാനമൊരുക്കണം. ആർക്കും എവിടെ നിന്നും ഡ്രോണുകൾ തരപ്പെടുത്താൻ കഴിയുന്നതും അവ ആക്രമണത്തിന് ഉപയോഗിക്കാമെന്നതും വെല്ലുവിളിയാണ്. തന്ത്രപ്രധാന കേന്ദ്രങ്ങളെ ഡ്രോൺ ഭീഷണി നേരിടാൻ തക്കവണ്ണം സജ്ജമാക്കണം.
സേനാ പിൻമാറ്റത്തെ തുടർന്ന് ചെെനയുമായി അതിർത്തി പങ്കിടുത്ത കിഴക്കൻ ലഡാക്കിൽ സ്ഥിതിഗതികൾ മെച്ചപ്പെട്ടു. അതിർത്തിയിൽ ഇരുപക്ഷവും ധാരണയിൽ പോകുകയാണെന്നും നയതന്ത്ര-സൈനിക തലത്തിൽ നടന്ന ചർച്ചകൾ പ്രയോജനപ്പെട്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |