ലക്നൗ: സമാജ്വാദി പാർട്ടിയെ രൂക്ഷമായി വിമർശിച്ച് ബഹുജൻ സമാജ്വാദി പാർട്ടി നേതാവ് മായാവതി. ചെറുരാഷ്ട്രീയ പാർട്ടികളെ ഒപ്പം ചേർത്ത് 2022ലെ തിരഞ്ഞെടുപ്പിനെ നേരിടുമെന്ന
എസ്.പി നേതാവ് അഖിലേഷ് യാദവിന്റെ പ്രസ്താവനയ്ക്കെതിരെ പ്രതികരിക്കുകയായിരുന്നു അവർ.
സംസ്ഥാനത്തെ വലിയ പാർട്ടികളെല്ലാം എസ്.പിയോട് അകലം പാലിക്കാനാണ് ശ്രമിക്കുന്നത്. അതിന് കാരണം പാർട്ടിയുടെ പ്രവർത്തന രീതിയും ദളിത് വിരുദ്ധ ചിന്തകളുമാണ്.
എസ്.പി ഇപ്പോൾ നിസ്സഹായരാണ്. അതിനാലാണ് ചെറുപാർട്ടികളെ ഒപ്പം ചേർത്ത് മത്സരത്തെ നേരിടാൻ ഒരുങ്ങുന്നത് - മായാവതി ട്വീറ്റ് ചെയ്തു. അതേസമയം, തിരഞ്ഞെടുപ്പിൽ ജനാധിപത്യവിപ്ലവം സംഭവിക്കുമെന്ന് അഖിലേഷ് യാദവ് വ്യക്തമാക്കിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |