ന്യൂഡൽഹി: സഹജീവികളുടെ ഉന്നമനത്തിനായി താഴെത്തട്ടിലടക്കം പ്രവർത്തിക്കുന്ന വ്യക്തികളെ പദ്മ പുരസ്കാരങ്ങൾക്ക് നാമനിർദേശം ചെയ്യാൻ ട്വിറ്റ റിലൂടെ ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. 'താഴെത്തട്ടിൽ പ്രവർത്തിക്കുന്ന, എന്നാൽ അധികം അറിയപ്പെടാത്ത കഴിവുള്ള ഒട്ടേറെ ആളുകൾ രാജ്യത്തുണ്ട്. പലപ്പോഴും അവരെക്കുറിച്ച് നമ്മൾ കേട്ടിട്ടുണ്ടാകണമെന്നുപോലുമില്ല. അത്തരം പ്രചോദിപ്പിക്കുന്ന വ്യക്തിത്വങ്ങളെ നിങ്ങൾക്കറിയാമോ? പദ്മ പുരസ്കാരങ്ങൾക്കായി നിങ്ങൾക്കവരെ നാമനിർദേശം ചെയ്യാം. സെപ് റ്റംബർ 15 വരെ httsp://padmaawards.gov.in എന്ന സൈറ്റിൽ നാമനിർദേശങ്ങൾ നൽകാം-' എന്നാണ് മോദിയുടെ ട്വീറ്റ്.
റിപ്പബ്ലിക് ദിനത്തിലാണ് പദ്മ പുരസ്കാരങ്ങൾ പ്രഖ്യാപിക്കുക. പുരസ്കാരത്തിന് യോഗ്യരായവരെ കണ്ടെത്താൻ പ്രത്യേക സമിതിയെ നിയമിക്കണമെന്ന് സംസ്ഥാന സർക്കാരുകളോടും കേന്ദ്രം ആവശ്യപ്പെട്ടിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |