SignIn
Kerala Kaumudi Online
Friday, 26 April 2024 1.04 PM IST

വേദിയിൽ ഇരിക്കുന്നവരുടെ പേരുകൾ ആവർത്തിക്കേണ്ടെന്ന് ഉപരാഷ്‌ട്രപതി

venkaiah-naidu

ന്യൂഡൽഹി: സർക്കാർ തലത്തിലും മറ്റും സംഘടിപ്പിക്കുന്ന ഔദ്യോഗിക പരിപാടികളിൽ എല്ലാ പ്രാസംഗികരും വേദിയിൽ ഇരിക്കുന്നവരുടെ പേരുകൾ ആവർത്തിക്കുന്നത് അവസാനിപ്പിക്കണമെന്നും സ്വാഗത പ്രാസംഗികൻ മാത്രം അതു പറഞ്ഞാൽ മതിയെന്നും ഉപരാഷ്‌ട്രപതി വെങ്കയ്യ നായിഡുവിന്റെ നിർദ്ദേശം. നന്ദിപ്രകാശനത്തിന് വേർഡ്സ് ഓഫ് താങ്ക്സ്'(നന്ദി വാക്കുകൾ) എന്നാക്കി മാറ്റണമെന്നും അദ്ദേഹം പറഞ്ഞു. ക്ഷയരോഗ നിർമാർജ്ജനത്തിന്റെ ഭാഗമായി പാർലമെന്റ് അനക്സിൽ എംപിമാർക്കായി സംഘടിപ്പിച്ച ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബ്രിട്ടീഷുകാർ ശീലിപ്പിച്ച കൊളോണിയൽ രീതികൾ പരിഷ്കരിക്കാൻ സമയമായി. പാർലമെന്റിൽ നേതാക്കൾ ഔപചാരികതയ്ക്കായി 'ഐ ബെഗ് ടുയു'(ഞാൻ യാചിക്കുന്നു) എന്നു പറയുന്നതിനെ താൻ വിലക്കിയതായും അദ്ദേഹം പറഞ്ഞു. ഗുഡ് മോർണിംഗ്, ഗുഡ് ആഫ്റ്റർനൂൺ, ഗുഡ് ഈവനിംഗ് എന്നിവയ്ക്ക് പകരം നമസ്കാരം ശീലിക്കാനും അദ്ദേഹം നിർദ്ദേശിച്ചു. ചടങ്ങിൽ ലോക്‌സഭാ സ്‌പീക്കർ ഓം ബിർള, കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ, സഹമന്ത്രി ഭാരതി പ്രവീൺ തുടങ്ങിയവരും പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, VENKAIAH NAIDU
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.