ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ കഴിഞ്ഞ നാലുദിവസമായി തുടരുന്ന കനത്തമഴയിൽ ഡെറാഡൂൺ - ഋഷികേശ് ദേശീയ പാതയിലെ ജാഖൻ നദിക്ക് കുറുകെയുള്ള റാണി പൊഖ്രി പാലം തകർന്നു വീണു. കാറുകളടക്കം ഒഴുകിപ്പോയി. ഏതാനും വാഹനങ്ങൾ ഭാഗികമായി തകർന്നു. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
തകർന്നുവീണ പാലത്തിൽ നിരവധി വാഹനങ്ങൾ കുടുങ്ങി. സംസ്ഥാന ദുരന്ത നിവാരണ സേന രക്ഷാപ്രവർത്തനം തുടരുകയാണ്.
കനത്തമഴയിൽ മാൽദേവ്ത സഹസ്ത്രധാരാ ലിങ്ക് റോഡിന്റെ ചില ഭാഗങ്ങൾ തകർന്നു. തപോവനിൽ നിന്ന് മലേതായിലേക്കുള്ള ദേശീയപാത 58 അടച്ചു.
ഇതോടൊപ്പം ഋഷികേശ്-ദേവ്പ്രയാഗ്, ഋഷികേഷ്-തെഹ്രി, ഡെറാഡൂൺ-മസൂറി റോഡുകളും പലയിടങ്ങളിലുണ്ടായ ഉരുൾപൊട്ടൽ മൂലം അടച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |