ഭോപ്പാൽ: മദ്ധ്യപ്രദേശിലെ സിംഗ്രോളിയിലെ റായ്ലാ ഗ്രാമത്തിൽ സംശയരോഗിയായ ഭർത്താവ് ഭാര്യയുടെ ലൈംഗികാവയവം സൂചിയും നൂലുമുപയോഗിച്ച് തുന്നിച്ചേർത്തു. യുവതി ആശുപത്രിയിൽ ചികിത്സയിലാണ്. യുവതിയുടെ പരാതിയെത്തുടർന്ന് ഭർത്താവിനെതിരെ കേസെടുത്തതായി അസിസ്റ്റന്റ് പൊലീസ് കമ്മിഷണർ അനിൽ സോൻകാർ അറിയിച്ചു. ഒളിവിൽപ്പോയ പ്രതിയെ കണ്ടെത്താൻ തെരച്ചിൽ ശക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, ഭർത്താവിനെതിരെ കടുത്ത നടപടികളൊന്നുമെടുക്കരുതെന്ന് യുവതി പൊലീസിനോട് അപേക്ഷിച്ചിട്ടുണ്ട്. താക്കീത് നൽകി വിട്ടാൽ മതിയെന്നാണ് യുവതി പറയുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |