അഹമ്മദാബാദ്: അന്താരാഷ്ട്ര വിപണിയിൽ 250 കോടിരൂപയോളം വിലമതിക്കുന്ന മയക്കുമരുന്നുമായി (ഹെറോയ്ൻ) ഇറാനിയൻ ബോട്ട് പിടികൂടി. ബോട്ടിലുണ്ടായിരുന്ന ഏഴുപേരെ അറസ്റ്റ് ചെയ്തു.
ശനിയാഴ്ച രാത്രി ഗുജറാത്ത് ഭീകരവിരുദ്ധ സേനയും ഇന്ത്യൻ കോസ്റ്റ് ഗാർഡും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഗുജറാത്ത് തീരത്ത് നിന്ന് ബോട്ട് പിടിച്ചെടുത്തത്. കഴിഞ്ഞദിവസം ഏഴുഭീകരന്മാർ രാജ്യത്ത് പിടിയിലായിരുന്നു. ഇതുമായി ബന്ധപ്പെട്ട് രാജ്യാതിർത്തികളിലും തീരത്തും പരിശോധന കർശനമാക്കിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |