SignIn
Kerala Kaumudi Online
Friday, 26 April 2024 8.46 PM IST

രാമായണത്തിലെ 'രാവണൻ' അരവിന്ദ് ത്രിവേദി അന്തരിച്ചു

aravind-thrivedi

മുംബയ്: മുതിർന്ന നടനും 19876ൽ ദൂരദർശൻ സംപ്രേഷണം ചെയ്ത രാമാനന്ദ് സാഗറിന്റെ പുരാണ പരമ്പര രാമായണത്തിൽ രാവണന്റെ വേഷം അവതരിപ്പിച്ചയാളുമായ അരവിന്ദ് ത്രിവേദി (82) അന്തരിച്ചു. ചൊവ്വാഴ്ച രാത്രി മുംബയ് കാണ്ഡിവാലിയിലെ വീട്ടിൽ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. സംസ്കാരം കാണ്ഡിവാലിയിലെ ദഹാനുകർ വാഡി ശ്മശാനത്തിൽ ഇന്നലെ നടന്നു.

ദീർഘകാലമായി വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. രാമായണത്തിൽ അഭിനയിക്കുന്നതിന് മുമ്പ് നൂറുകണക്കിന് ഗുജറാത്തി നാടകങ്ങളിലും ഗുജറാത്തി, ഹിന്ദി ഭാഷകളിലായി മുന്നൂറോളം സിനിമകളിലും അരവിന്ദ് ത്രിവേദി വേഷമിട്ടിട്ടുണ്ട്. വിക്രമും ബേട്ടലും എന്ന ടെലിവിഷൻ ഷോയും അവതരിപ്പിച്ചു. 40 വർഷം വെള്ളിത്തിരയിൽ നിറഞ്ഞുനിന്ന അദ്ദേഹം 2002 മുതൽ 2003 വരെ സെൻട്രൽ ബോർഡ് ഫോർ ഫിലിം സർട്ടിഫിക്കേഷന്റെ ആക്ടിംഗ് ചെയർമാനായിരുന്നു.

ലോക്സഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പി ടിക്കറ്റിൽ ഗുജറാത്തിലെ സബർകണ്ഠയിൽനിന്ന് മത്സരിച്ച അദ്ദേഹം 1991 മുതൽ 1996 വരെ ലോക്‌സഭാംഗമായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി, രാമായണം താരങ്ങളായ അരുൺ ഗോവിൽ, സുനിൽ ലാഹ്‌രി, ദീപിക ചിഖാലിയ എന്നിവർ അനുശോചിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, VETERAN ACTOR ARVIND TRIVEDI PASSES AWAY
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.