ന്യൂഡൽഹി: 26 നുള്ളിൽ കാർഷിക നിയമങ്ങൾ പിൻവലിച്ചില്ലെങ്കിൽ ഗ്രാമങ്ങളിൽ നിന്നും കർഷകർ ട്രാക്ടറുകളിൽ ഡൽഹിയിലെത്തി കോട്ടകൾ തീർക്കുമെന്ന് സംയുക്ത കിസാൻ മോർച്ച നേതാവ് രാകേഷ് ടിക്കായത്ത് കേന്ദ്ര സർക്കാരിന് മുന്നറിയിപ്പ് നൽകി. 27 മുതൽ കർഷകർ ഡൽഹി അതിർത്തികളിലെത്തും. സമര കേന്ദ്രങ്ങൾ കോട്ടകളായി മാറും - ടിക്കായത്ത് ട്വീറ്റ് ചെയ്തു.
രണ്ട് ദിവസത്തിനിടയിൽ ഇത് രണ്ടാം തവണയാണ് ടിക്കായത് കേന്ദ്ര സർക്കാരിന് മുന്നറിയിപ്പ് നൽകുന്നത്. 26ന് കർഷക സമരം ആരംഭിച്ചിട്ട് ഒരു വർഷം തികയും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |