ന്യൂഡൽഹി: മന്ത്രി അഹമ്മദ് ദേവർകോവിൽ കേന്ദ്ര ഷിപ്പിംഗ് മന്ത്രി സർബാനന്ദ സോനോവാളുമായി കൂടിക്കാഴ്ച്ച നടത്തി. വിഴിഞ്ഞം പദ്ധതി സമയബന്ധിതമായി പൂർത്തിയാക്കാനും റയിൽപാത നിർമ്മാണവുമായി ബന്ധപ്പെട്ട അനുമതികൾ വേഗത്തിലാക്കാനും നടപടി വേണമെന്ന് കേന്ദ്ര മന്ത്രിയോട് മന്ത്രി അഹമ്മദ് ദേവർ കോവിൽ ആവശ്യപ്പെട്ടു. സാഗർമാലയിൽ ഉൾപ്പെടുത്തി വിഴിഞ്ഞത്ത് ഫുഡ് പാർക്ക്, ഫിഷിംഗ് ഹാർബർ നവീകരണം, കൊല്ലം, ബേപ്പൂർ, അഴീക്കൽ, വിഴിഞ്ഞം ആഭ്യന്തര പോർട്ടുകളുടെ നവീകരണം, ആലപ്പുഴ ഫ്ലോട്ട്ജെട്ടി. കൊല്ലത്ത് ഷിപ്പിംഗ് റിപ്പയർ സെൻ്റർ, ഐ.എസ്.പി.എസ് നിലവാരത്തിൽ കേരളത്തിലെ പോർട്ടുകളുടെ സുരക്ഷാ നവീകരണം തുടങ്ങിയ പദ്ധതികൾക്കും കേന്ദ്രസഹായം ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |