ന്യൂഡൽഹി: ഹെലികോപ്ടർ ദുരന്തത്തിൽ വീര ചരമമടഞ്ഞ സംയുക്ത സേനാ മോധാവി ജനറൽ ബിപിൻ റാവത്തിന്റെ റെക്കാർഡ് ചെയ്ത വീഡിയോ, 1971ലെ ഇന്ത്യാ - പാക് യുദ്ധത്തിന്റെ അമ്പതാം വാർഷികത്തിന് ഡൽഹി ഇന്ത്യാ ഗേറ്റിൽ സംഘടിപ്പിച്ച വിജയ്പർവ്വിൽ പ്രദർശിപ്പിച്ചു.
കഴിഞ്ഞ 7 നാണ് വീഡിയോ റിക്കാർഡ് ചെയ്തതെന്ന് കരസേന അറിയിച്ചു. 1971ലെ യുദ്ധത്തിൽ പോരാടി ജീവൻ ബലിയർപ്പിച്ച സൈനികരുടെ സംഭാവനകളും ജീവത്യാഗവും ബിപിൻ റാവത്ത് വീഡിയോയിൽ അനുസ്മരിക്കുന്നു. 'നമ്മുടെ സേനയുടെ പ്രവർത്തനങ്ങളിൽ അഭിമാനമുണ്ട്. ഈ വേളയിൽ എല്ലാ ധീര ജവാന്മാർക്കും ഞാൻ ആശംസകൾ നേരുന്നു. നമ്മുടെ സേനയുടെ വിജയ് പർവ്വ് പരിപാടി നമുക്ക് ഒന്നിച്ചാഘോഷിക്കാം'- ബിപിൻ റാവത്ത് സന്ദേശത്തിൽ പറയുന്നു..
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |