ഇറ്റാനഗർ: അരുണാചൽ അതിർത്തിയിൽ നിന്ന് കാണാതായ കൗമാരക്കാരനെ കണ്ടെത്തിയതായി ചൈനീസ് സൈന്യം അറിയിച്ചെന്ന് ഇന്ത്യൻ സൈന്യം വ്യക്തമാക്കി. തിരികെ എത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. അതേസമയം, കഴിഞ്ഞ ദിവസം കാണാതായ മിരോം താരോണെന്ന 17കാരനാണോ ഇതെന്ന് സ്ഥിരീകരിച്ചിട്ടില്ല. മിരോമിനെ ചൈനീസ് സൈന്യം തട്ടിക്കൊണ്ട് പോയതാണെന്നായിരുന്നു ആരോപണം. എന്നാൽ, മിരോമിന് വനത്തിൽ വച്ച് വഴിതെറ്റിയതാണെന്ന് പിന്നീട് കണ്ടെത്തിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |