ന്യൂഡൽഹി:യുക്രെയിനിൽ കുടുങ്ങിയ ഇന്ത്യക്കാരെ അതിവേഗം ഒഴിപ്പിക്കാൻ കഴിയുന്നത് ഇന്ത്യയുടെ വർദ്ധിച്ചു വരുന്ന ശക്തി മൂലമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. യു പിയിലെ റോബർട്ട്സ് ഗഞ്ചിൽ നടന്ന തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
യുക്രെയിനിലെ ഇന്ത്യൻ പൗരന്മാരെ ഒഴിപ്പിക്കാൻ ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തുകയാണ്. ആയിരക്കണക്കിനാളുകളെ ഇന്ത്യയിലേക്ക് തിരികെ കൊണ്ടുവന്നു. ഈ ദൗത്യം ത്വരിതപ്പെടുത്തുന്നതിന് നാം നാല് മന്ത്രിമാരെ അവിടെക്ക് അയച്ചിരിക്കുകയാണ്. നമ്മുടെ പൗരന്മാരെ സുരക്ഷിതമായി ഒഴിപ്പിക്കാൻ എല്ലാ മാർഗ്ഗങ്ങളും സ്വീകരിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |