ചെന്നൈ: സംസ്ഥാനത്ത് കൊവിഡ് വ്യാപന നിരക്ക് കുറഞ്ഞതിനെ തുടർന്ന് പൊതു ഇടങ്ങളിലെ പ്രവേശനത്തിന് വാക്സിനേഷൻ നിർബന്ധമാക്കിയ ഉത്തരവ് തമിഴ്നാട് സർക്കാർ പിൻവലിച്ചു. വാക്സിനേഷൻ എടുക്കാൻ അർഹതയുള്ള വ്യക്തികൾ സ്വമേധയാ വാക്സിൻ സ്വീകരിക്കണമെന്നും ആരെയും നിർബന്ധിക്കില്ലെന്നും സർക്കാർ വൃത്തങ്ങൾ അറിയിച്ചു. എന്നാൽ സംസ്ഥാനത്ത് നിലവിലുള്ള മറ്റ് കൊവിഡ് നിയന്ത്രണങ്ങൾ തുടരുമെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. തമിഴ്നാട്ടിൽ ഇതുവരെ അർഹരായ 75 ശതമാനം പേരും കൊവിഡ് പ്രതിരോധ വാക്സിൻ സ്വീകരിച്ചിട്ടുണ്ട്. വാക്സിനേഷൻ ഉത്തരവ് പിൻവലിച്ചെങ്കിലും സമൂഹിക അകലം പാലിക്കുക , മാസ്ക് ധരിക്കുക, ആൾക്കൂട്ടം ഒഴിവാക്കുക എന്നിങ്ങനെയുള്ള നിയന്ത്രണങ്ങൾ പിന്തുടരണമെന്ന് സർക്കാർ അറിയിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |