SignIn
Kerala Kaumudi Online
Friday, 26 April 2024 2.14 PM IST

ആരോഗ്യരംഗത്ത് മികച്ച സംരക്ഷണം ഉറപ്പാക്കും : പ്രധാനമന്ത്രി

hhghg

ന്യൂഡൽഹി:രാജ്യത്തെ പൗരന്മാർക്ക് മികച്ച ഗുണ നിലവാരമുള്ള ആരോഗ്യ സംരക്ഷണം ഉറപ്പാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.ലോകത്തിലെ ഏറ്റവും വലിയ ആരോഗ്യ പദ്ധതി ഇന്ത്യയുടെ ആയുഷ്മാൻ പദ്ധതിയാണ്. അതിൽ ഓരോ ഇന്ത്യക്കാരനും അഭിമാനിക്കാം. ലോകാരോഗ്യ ദിനത്തിൽ ആശംസകൾ നേർന്ന് പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു.

പി.എം ജൻ ഔഷധി പോലുള്ള പദ്ധതികൾ ജനങ്ങൾക്കായി സമർപ്പിക്കുമ്പോൾ വളരെ സന്തോഷം തോന്നുന്നു. ദരിദ്രർക്കും ഇടത്തരക്കാർക്കും താങ്ങാനാവുന്ന നിരക്കിൽ ആരോഗ്യ പരിരക്ഷ ഉറപ്പാക്കുന്നതോടൊപ്പം ആരോഗ്യ ശൃംഖല മുഴുവൻ ശക്തിപ്പെടുത്താനുള്ള ശ്രമത്തിലാണ് കേന്ദ്ര സർക്കാർ. കഴിഞ്ഞ 8 വർഷത്തിനിടെ മെഡിക്കൽ വിദ്യാഭ്യാസ മേഖലയിലും വലിയ വളർച്ചയാണുണ്ടായത്. രാജ്യത്ത് ഒട്ടേറെ പുതിയ മെഡിക്കൽ കോളേജുകൾ നിലവിൽ വന്നു. മെഡിക്കൽ പഠനം സ്വന്തം ഭാഷകളിൽ സാദ്ധ്യമാക്കാനുള്ള സർക്കാർ തീരുമാനം നിരവധി യുവാക്കളുടെ അഭിലാഷങ്ങൾക്ക് ചിറക് മുളക്കാൻ കാരണമായി.

ഈ ലോകാരോഗ്യ ദിനത്തിൽ ആരോഗ്യമേഖലയുമായി ബന്ധപ്പെട്ട എല്ലാവരോടും നന്ദി പറയുകയാണ്. അവരുടെ കഠിനാദ്ധ്വാനമാണ് നമ്മുടെ രാജ്യത്തെ സംരക്ഷിക്കുന്നത്. പ്രധാനമന്ത്രി കുറിപ്പിൽ വ്യക്തമാക്കി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.