ന്യൂഡൽഹി: കൊവിഡ് നാലാം തരംഗ ഭീഷണിക്കിടെ അഞ്ചു മുതൽ 12 വരെ പ്രായക്കാരിൽ കോർബിവാക്സും ആറു മുതൽ 12 വരെ പ്രായക്കാരിൽ കൊവാക്സിനും കുത്തിവയ്ക്കാൻ ഡ്രഗ് കൺട്രോളർ ഒഫ് ഇന്ത്യ(ഡി.ജി.സി.ഐ) അനുമതി നൽകി. കുത്തിവയ്പ് തുടങ്ങി ആദ്യ രണ്ടു മാസം ഒാരോ 15 ദിവസവും വാക്സിന്റെ സുരക്ഷിതത്വം സംബന്ധിച്ച് വാക്സിൻ നിർമ്മാതാക്കൾ ഡി.ജി.സി.ഐയ്ക്ക് റിപ്പോർട്ട് നൽകണം. നിലവിൽ കൊവാക്സിൻ 15-18 പ്രായക്കാരിലും കോർബിവാക്സ് 12, 13, 14 പ്രായക്കാരിലും കുത്തിവയ്ക്കാൻ അനുമതിയുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |