SignIn
Kerala Kaumudi Online
Friday, 26 April 2024 9.20 PM IST

ഛോട്ടാഷക്കീലിന്റെ കൂട്ടാളികൾ അറസ്റ്റിൽ

chhota-shakeel

മുംബയ്: ഡി കമ്പനിക്കേസിൽ അധോലോക കുറ്റവാളി ഛോട്ടാ ഷക്കീലിന്റെ സഹായികളായ ആരിഫ് അബൂബക്കർ ഷെയ്ഖ് (59), ഷബീർ അബൂബക്കർ ഷെയ്ഖ് (51) എന്നിവരെ ദേശീയ അന്വേഷണ ഏജൻസി അറസ്റ്റ് ചെയ്തു.

ദാവൂദ് ഇബ്രാഹിമിന്റെ ഡി കമ്പനിയുടെ നിയമവിരുദ്ധ പ്രവർത്തനങ്ങളിലും തീവ്രവാദ ധനസഹായ വിതരണത്തിലും ഇവർക്ക് ബന്ധമുള്ളതായാണ് കണ്ടെത്തൽ.

അറസ്റ്റിലായ ഇരുവരെയും പ്രത്യേക എൻ.ഐ.എ കോടതിയിൽ ഹാജരാക്കി.

നാഗ്പാഡ, ഗൊരെഗാവ്, ബോറിവാലി, സാന്താക്രൂസ്, മുംബയ്, ഭേണ്ടി ബസാർ ഉൾപ്പെടെ 29 ഓളം സ്ഥലങ്ങളിൽ മേയ് ഒമ്പതിന് എൻ.ഐ. എ പരിശോധന നടത്തിയിരുന്നു. പണവും ആയുധങ്ങളും രഹസ്യരേഖകളും പിടിച്ചെടുക്കുകയും ആറ് പേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. വിഷയത്തിൽ കൂടുതൽ അന്വേഷണം നടത്തി വരികയാണെന്ന് എൻ.ഐ.എ അറിയിച്ചു. അതേസമയം, പാക് ഭീകര ബന്ധമുള്ള 56കാരനെതിരെ ഇന്റർപോൾ റെഡ്കോർണർ നോട്ടീസ് പുറപ്പെടുവിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, CHHOTA SHAKEEL
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.