ന്യൂഡൽഹി: രാഷ്ട്രപതി തിരഞ്ഞെടുപ്പിന് മുന്നോടിയായി ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി 15ന് പ്രതിപക്ഷ നേതാക്കളുടെ യോഗം വിളിച്ചു. ഡൽഹി കോൺസ്റ്റിറ്റ്യൂഷൻ ക്ലബ്ബിൽ ഉച്ചയ്ക്ക് ശേഷം മൂന്നിനാണ് യോഗം. ഇടതുപക്ഷ പാർട്ടികൾ ഉൾപ്പെടെയുള്ള പ്രധാന പ്രതിപക്ഷ പാർട്ടികൾക്കും ബി.ജെ.പി ഇതര മുഖ്യമന്ത്രിമാർക്കും കത്തയച്ചതായി തൃണമൂൽ കോൺഗ്രസ് വൃത്തങ്ങൾ അറിയിച്ചു.
വിഘടന ശക്തികൾക്കെതിരെ ശക്തമായ പ്രതിപക്ഷ രൂപീകരണത്തിനുള്ള അവസരമാണിതെന്ന് മമത പറഞ്ഞു.
മുഖ്യമന്ത്രിമാരായ പിണറായി വിജയൻ, എം.കെ. സ്റ്റാലിൻ, അരവിന്ദ് കേജ്രിവാൾ, നവീൻ പട്നായിക്, കെ. ചന്ദ്രശേഖർ റാവു, ഉദ്ധവ് താക്കറെ, ഹേമന്ത് സോറൻ, ഭഗവന്ത് സിംഗ് മാൻ എന്നിവർക്കും സോണിയ ഗാന്ധി, സീതാറാം യെച്ചൂരി, അഖിലേഷ് യാദവ്, ശരദ് പവാർ, എച്ച്.ഡി. ദേവഗൗഡ, ഫാറൂഖ് അബ്ദുള്ള തുടങ്ങിയവർക്കുമാണ് കത്തെഴുതിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |