ന്യൂഡൽഹി:തിരഞ്ഞെടുപ്പിന് മുമ്പ് രാഷ്ട്രീയ പാർട്ടികൾ സൗജന്യങ്ങൾ വാഗ്ദാനം ചെയ്യുന്നതിനെ കുറിച്ച് തീരുമാനമെടുക്കാൻ സുപ്രീം കോടതി രൂപീകരിക്കുന്ന വിദഗ്ദ്ധ സമിതിയിൽ കേന്ദ്ര മന്ത്രാലയങ്ങളോ സർക്കാർ സ്ഥാപനങ്ങളോ ഉണ്ടെങ്കിൽ സമിതിയുടെ ഭാഗമാകില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ സുപ്രീം കോടതിയെ അറിയിച്ചു.
തിരഞ്ഞെടുപ്പ് കമ്മീഷൻ നിലപാട് സ്വീകരിക്കാത്തതിനെ തുടർന്നാണ് വിഷയം സുപ്രീം കോടതിയിലെത്തിയതെന്ന് കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോൾ ചീഫ് ജസ്റ്റിസ് എൻ.വി രമണ നിരീക്ഷിച്ചിരുന്നു. ഇക്കാര്യത്തിൽ വാക്കാലുള്ള നിരീക്ഷണം സൽപേരിന് കളങ്കമുണ്ടാക്കിയതായും കമ്മീഷൻ കോടതിയിൽ വ്യക്തമാക്കി. എന്നാൽ വിദഗ്ദ്ധ സമിതി രൂപീകരിക്കാനുള്ള സുപ്രീം കോടതി തീരുമാനം കമ്മീഷൻ സ്വാഗതം ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |