കൊച്ചി: ലോകത്തെ ഏറ്റവും വലിയ ഇറക്കുമതിക്കാരായ ചൈന കൊവിഡും ലോക്ക്ഡൗണും മൂലം പ്രതിസന്ധിയിലായതോടെ രാജ്യാന്തര ക്രൂഡ് വില ആറുമാസത്തെ താഴ്ചയിലേക്ക് കൂപ്പുകുത്തി. കൊവിഡ് പ്രതിസന്ധി സമ്പദ്വ്യവസ്ഥയെ സാരമായി ബാധിച്ചുവെന്ന് വ്യക്തമാക്കി കഴിഞ്ഞമാസം ചൈനയുടെ റിയൽ എസ്റ്റേറ്റ് നിക്ഷേപം 12.3 ശതമാനം ഇടിഞ്ഞിരുന്നു. ഒരുവർഷത്തിനിടയിലെ ഏറ്റവും മോശം കണക്കാണിത്.
ചൈനയിൽ ഉപഭോഗം കുറയുമെന്ന ഭീതിയാണ് ക്രൂഡോയിൽ വിലയിടിവിന് കാരണം. അമേരിക്കയും യൂറോപ്പുമടക്കം മുൻനിര ഉപഭോഗമേഖല മാന്ദ്യഭീതിയിൽ അകപ്പെട്ടതും തിരിച്ചടിയാണ്. ഡബ്ള്യു.ടി.ഐ ക്രൂഡ് വില ബാരലിന് 5.29 ശതമാനം ഇടിഞ്ഞ് 87.22 ഡോളറിലെത്തി. ബ്രെന്റ് ക്രൂഡ് വില 5.01 ശതമാനം താഴ്ന്ന് 93.23 ഡോളറുമായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |