മുംബയ്: പ്രവാചക പരാമർശം നടത്തിയ നൂപുർ ശർമ്മയെ പിന്തുണച്ച് മഹാരാഷ്ട നവ്നിർമ്മാൺ സേന പ്രസിഡന്റ് രാജ്താക്കറെ. നൂപുർ ശർമ്മയുടെ പരാമർശത്തിൽ മാപ്പ് പറയേണ്ട സാഹചര്യം നിലവിലില്ല. മുമ്പ് സക്കീർ നായിക്കും ഇത്തരമൊരു പരാമർശം നടത്തിയിരുന്നു. എന്നാൽ, നായിക്കിന്റെ പരാമർശത്തിൽ അന്ന് അദ്ദേഹത്തോട് ആരും മാപ്പ് ആവശ്യപ്പെട്ടില്ല. എ.ഐ.എം.ഐ.എം എം.എൽ.എ അക്ബറുദ്ദീൻ ഒവൈസി ഒരുപാട് തവണ ഹിന്ദു ദൈവങ്ങൾക്കെതിരായ പരാമർശങ്ങൾ നടത്തിയിട്ടുണ്ടെന്നും രാജ്താക്കറെ പറഞ്ഞു.
രണ്ടര വർഷം മാത്രം മുഖ്യമന്ത്രി പദവിയിലിരിക്കാനായതിലുള്ള അമർഷമാണ് ഉദ്ധവ് താക്കറെ ബി.ജെ.പി യുമായുളള ബന്ധം ഉപേക്ഷിക്കാനുള്ള കാരണം. താൻ ശിവസേനയിലായിരുന്നപ്പോൾ ഏറ്റവും കൂടുതൽ എം.എൽ. എ മാരുള്ള പക്ഷം മുഖ്യമന്ത്രി പദവിയ്ക്ക് അർഹനെന്ന് ബാലാസാഹെബ് താക്കറെ പറഞ്ഞിരുന്നു. അതിനാൽ നേരത്തെ കൈക്കൊണ്ട തീരുമാനങ്ങളെ മാറ്റേണ്ടതുണ്ടോയെന്ന ആശങ്കയും അദ്ദേഹം പ്രകടിപ്പിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |