പനാജി: കഴിഞ്ഞയാഴ്ച ബി.ജെ.പിയിൽ ചേർന്ന ഗോവയിലെ എട്ട് കോൺഗ്രസ് എം.എൽ.എമാരും ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദർശിക്കുമെന്ന് റിപ്പോർട്ട്. മുഖ്യമന്ത്രി പ്രമോദ് സാവന്തിന്റെ നേതൃത്വത്തിലായിരിക്കും സന്ദർശനം. ദേശീയ അദ്ധ്യക്ഷൻ ജെ.പി. നദ്ദ, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ എന്നിവരെയും സംഘം സന്ദർശിക്കുമെന്നാണ് സൂചന. എന്നാൽ ഇക്കാര്യം ബി.ജെ.പി സ്ഥിരീകരിച്ചിട്ടില്ല. മാർച്ചിൽ നടന്ന ഗോവ നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് 11 എം.എൽ.എമാരാണ് ഉണ്ടായിരുന്നത്. ഇതിൽ എട്ടു പേരാണ് കളം മാറ്റിച്ചവിട്ടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |