SignIn
Kerala Kaumudi Online
Friday, 26 April 2024 3.55 PM IST

ഡൽഹി കോർപ്പറേഷൻ കൈവിട്ട് ബി.ജെ.പി. കോൺഗ്രസ് വീണിടത്ത് ആം ആദ്മി വളരുന്നു

ff

ആം ആദ്മി - 134, ബി. ജെ. പി - 104, കോൺഗ്രസ് - 9

ഗുജറാത്ത് ഫലം ഇന്ന്

ന്യൂഡൽഹി: ഡൽഹി മുനിസിപ്പൽ കോർപ്പറേഷനിൽ ബി. ജെ. പിയുടെ പതിനഞ്ച് വർഷം നീണ്ട ഭരണം അവസാനിപ്പിച്ച ആം ആദ്മി പാർട്ടിയുടെ കുതിപ്പ്,​ തകർച്ചയിൽ നിന്ന് കരകയറാത്ത കോൺഗ്രസിന് ബദലായി വളരുന്നതിന്റെ സൂചനയായി.

ഡൽഹി, പഞ്ചാബ് സംസ്ഥാനങ്ങൾ കോൺഗ്രസിൽ നിന്നും ഇപ്പോൾ ഡൽഹി കോർപ്പറേഷൻ ബി. ജെ. പിയിൽ നിന്നും പിടിച്ചെടുത്ത ആം ആദ്മി ഇന്ന് തിരഞ്ഞെടുപ്പ് ഫലം വരുന്ന ഗുജറാത്തിൽ അക്കൗണ്ട് തുറന്നാൽ ബി.ജെ.പിക്ക് ദേശീയ എതിരാളിയെന്ന കണക്കുകൂട്ടൽ ശരിവയ്ക്കുന്നതാകും. 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ആം ആദ്മിക്കും അരവിന്ദ് കേജ്‌രിവാളിന് ദേശീയ തലത്തിൽ പ്രാധാന്യവുമേറും.

കോർപ്പറേഷനും വരുതിയിലായതോടെ ഡൽഹിയിൽ ആം ആദ്മിക്ക് സമ്പൂർണ ആധിപത്യമായി. ഡൽഹി വടക്ക്, തെക്ക്, കിഴക്ക് മുനിസിപ്പൽ കോർപറേഷനുകളെ ലയിപ്പിച്ച് ഒന്നാക്കിയ ശേഷം നടന്ന ആദ്യ തിരഞ്ഞെടുപ്പിൽ 250 വാർഡുകളിൽ 134ലും ആം ആദ്മി ജയിച്ചു. ലയിപ്പിച്ചിട്ടും ഭരണവിരുദ്ധ വികാരം അതിജീവിക്കാൻ കഴിയാത്ത ബി. ജെ. പി ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ 104 സീറ്റ് നേടി. തകർച്ച തുടരുന്ന കോൺഗ്രസിന് 9 സീറ്റ് മാത്രം. ഭരണം പോയെങ്കിലും ബി.ജെ.പി വോട്ട് 36ൽ നിന്ന് 39 ശതമാനമായി.

2015ൽ ഡൽഹി നിയമസഭയിൽ 70ൽ 67 സീറ്റും നേടി ആം ആദ്മി ഭരണം പിടിച്ചെങ്കിലും മൂന്നു കോർപ്പറേഷനുകളിലേക്ക് 2017ൽ നടന്ന തിരഞ്ഞെടുപ്പിൽ 272 വാർഡുകളിൽ 181ലും ജയിച്ചത് ബി.ജെ.പി ആയിരുന്നു. (എ.എ.പി 48, കോൺഗ്രസ് 30).

ഡൽഹിയിൽ റേഷനും വൈദ്യുതിയും ഉൾപ്പെടെ ജനങ്ങൾക്ക് വാരിക്കോരി നൽകിയ സൗജന്യങ്ങൾ കോർപ്പറേഷൻ തിരഞ്ഞെടുപ്പിലും ആം ആദ്മിയെ സഹായിച്ചു. മദ്യനയ അഴിമതി, മന്ത്രി സത്യേന്ദ്ര ജെയിന്റെ ഹവാല കേസ്, പണം വാങ്ങി സ്ഥാനാർത്ഥിത്വം തുടങ്ങിയ ആരോപണങ്ങൾ അതിജീവിച്ചു.

ഗുജറാത്തിലും ഇതേ സൗജന്യങ്ങൾ വാഗ്ദാനം ചെയ്തത് നേട്ടമുണ്ടാക്കുമെന്നാണ് വിലയിരുത്തുന്നത്. അവിടെ ആം ആദ്മി പത്തു സീറ്റ് വരെ നേടാമെന്നാണ് എക്സിറ്റ് പോൾ പ്രവചനങ്ങൾ.

മികവിൽ ആം ആദ്മി

2019 ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മങ്ങിയയെങ്കിലും 2020ലെ നിയമസഭാ തിരഞ്ഞെടുപ്പിലും ( 70ൽ 62 സീറ്റ്) ഇപ്പോൾ മുനിസിപ്പൽ തിരഞ്ഞെടുപ്പിലും മിന്നും വിജയം

 മാലിന്യ രഹിത ഡൽഹിയായിരുന്നു പ്രധാന വാഗ്ദാനം. മൂന്ന് മാലിന്യ മലകകൾ ഇടിക്കുമെന്നും പ്രഖ്യാപിച്ചു

മങ്ങി ബി. ജെ.പി

ലയനം തുണച്ചില്ല. കോർപ്പറേഷനിലെ അഴിമതി ആരോപണങ്ങൾ വിനയായി

 ആം ആദ്മിയെ അഴിമതിക്കരെന്ന് വിളിച്ചതല്ലാതെ,​ ജനത്തിന് ക്ഷേമ വാഗ്ദാനങ്ങൾ നൽകിയല്ല പ്രചാരണം നടത്തിയത്.

ക്ഷീണിച്ച് കോൺഗ്രസ്

 ഡൽഹിയിൽ 2014ന് ശേഷമുള്ള കഷ്‌ടകാലം തുടരുന്നു.

 2017ൽ 21% വോട്ടുമായി 30വാർഡ് നേടിയ കോൺഗ്രസിന് ഇക്കുറി 12% മാത്രം

മാറ്റം കൊണ്ടുവന്നതിന് ഡൽഹിയിലെ ജനങ്ങളെ അഭിനന്ദിക്കുന്നു. പ്രധാനമന്ത്രിയുടെ അനുഗ്രഹവും തേടുന്നു. കോർപ്പറേഷനെ അഴിമതിരഹിതമാക്കണം

---അരവിന്ദ് കേജ്‌രിവാൾ,

ഡൽഹി മുഖ്യമന്ത്രി

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, DELHI CORPORATION
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.