SignIn
Kerala Kaumudi Online
Friday, 26 April 2024 8.17 PM IST

ഗഡ്കരിയുടെ അപ്രതീക്ഷിത പ്രഖ്യാപനം, കേരളം മിന്നാൻ 3 ലക്ഷം കോടി

cm

 3 സാമ്പത്തിക ഇടനാഴികൾ

തിരുവനന്തപുരം: കേരളത്തിൽ മൂന്നു സാമ്പത്തിക ഇടനാഴികൾ തുടങ്ങുന്നതടക്കം മൂന്നു ലക്ഷം കോടിയുടെ വമ്പൻ പദ്ധതികൾ പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ. സംസ്ഥാനത്ത് 45,536 കോടിയുടെ 15 ദേശീയപാത വികസന പദ്ധതികളുടെ ഉദ്ഘാടനവും ശിലാസ്ഥാപനവും നിർവഹിക്കുന്ന ചടങ്ങിലായിരുന്നു കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരിയുടെ അപ്രതീക്ഷിത പ്രഖ്യാപനം. 2025 അവസാനം ഈ പദ്ധതികൾ നടപ്പാക്കുന്നതോടെ, കേരളത്തിന്റെ മുഖച്ഛായ മാറുമെന്നും അദ്ദേഹം പറഞ്ഞു.

ഈ മൂന്നു പദ്ധതികളിലായി ആകെ 919 കിലോമീറ്റർ വ്യവസായ ഇടനാഴി കേരളത്തിലൂടെ കടന്നുപോകും. 87,224 കോടിയാണ് ഇതിന്റെ ചെലവ്. രാജ്യത്തെ ഏറ്റവും വലിയ ആറു വരി എലിവേറ്റഡ് ഹൈവേയായ അരൂർ- തുറവൂർ ഹൈവേയും ഇതിൽ ഉൾപ്പെടും. ദേശീയപാത വികസനം സംബന്ധിച്ച പ്രശ്നങ്ങൾക്ക് സംസ്ഥാനവുമായി ആലോചിച്ച് പരിഹാരം കണ്ടെത്തും. ദേശീയ പാതയ്ക്കുള്ള ഭൂമിയേറ്റെടുക്കലിന്റെ 25 ശതമാനം സംസ്ഥാനം നൽകുന്നതിലുള്ള ബുദ്ധിമുട്ട് മനസിലാക്കുന്നു.

കേന്ദ്രത്തിന്റെ ചില നിർദ്ദേശങ്ങൾ അംഗീകരിച്ചാൽ സ്ഥലം ഏറ്റെടുപ്പിനുള്ള പണം സംസ്ഥാനത്തിൽ നിന്ന് ഈടാക്കില്ല. ദേശീയപാതയ്ക്കായി സർക്കാർ ഭൂമി സൗജന്യമായി വിട്ടുനൽകുക, കമ്പിക്കും സിമന്റിനുമുള്ള സംസ്ഥാന ജി.എസ്.ടി ഒഴിവാക്കുക എന്നീ ആവശ്യങ്ങൾ കേരളം അംഗീകരിക്കണം. കേരളത്തിൽ അന്താരാഷ്ട്ര നിലവാരത്തിലുള്ള റോഡ് - അടിസ്ഥാന സൗകര്യ വികസനം നടപ്പിലാക്കുകയാണ് കേന്ദ്രത്തിന്റെ ലക്ഷ്യം. വിനോദസഞ്ചാര മേഖലയുടെ ഏറ്റവും വലിയ ശക്തി മികച്ച റോഡുകളാണ്. ഈ പദ്ധതികൾ വരുന്നതോടെ വിനോദ സഞ്ചാരം മൂന്നിരട്ടി വർദ്ധിപ്പിക്കാനാകുമെന്നും ഗഡ്കരി ചൂണ്ടിക്കാട്ടി.

സാമ്പത്തിക

ഇടനാഴികൾ

1)​ തൂത്തുക്കുടി - കൊച്ചി-

ആകെ ദൂരം - 443 കിലോമീറ്റർ
സംസ്ഥാനത്ത് - 166 കി.മീ

പദ്ധതിച്ചെലവ് - 20,000 കോടി

2)​ മുംബയ് - കന്യാകുമാരി-
ആകെ ദൂരം: 1619 കി.മീ
സംസ്ഥാനത്ത്: 644 കി.മീ,
പദ്ധതിച്ചെലവ്: 61,060 കോടി

3)​ ബംഗളൂരു - മലപ്പുറം-
ആകെ ദൂരം: 323കി.മി
സംസ്ഥാനത്ത്: 72 കി.മി
പദ്ധതിച്ചെലവ്: 7134 കോടി

 വാണിജ്യ ഇടനാഴികൾ-

ആകെ ദൂരം: 2385 കി.മി

സംസ്ഥാനത്ത്: 919 കി.മി
ആകെ തുക: 87,224 കോടി

 സംസ്ഥാന പാതകൾ,​

റെയിൽവേ ബ്രിഡ്ജുകൾ,​

പാലങ്ങളുടെ നവീകരണം
ചെലവിടുന്ന തുക: 400 കോടി

 18 ബൈപ്പാസുകൾ-
ആകെ ദൂരം: 164 കി.മി
അടങ്കൽതുക : 15,​000 കോടി

 31 ഇടനാഴികൾ

(നിലവിലുള്ള റോഡുകളുടെ വികസനം)
ആകെ ദൂരം: 1544 കി.മി
അടങ്കൽതുക: 80,000 കോടി

വിഴിഞ്ഞം - പാരിപ്പള്ളി ഔട്ടർ റിംഗ് റോഡ് പ്രധാനമാണ്. ഇതിനുള്ള പണം അടുത്ത മാർച്ചിന് മുമ്പ് അനുവദിക്കും

- നിതിൻ ഗഡ്കരി

കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, GADKARI
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.