SignIn
Kerala Kaumudi Online
Friday, 26 April 2024 9.55 PM IST

ട്വിറ്ററിൽ തിരിച്ചെത്തി കങ്കണ

kangana

ന്യൂഡൽഹി:വിലക്ക് നീക്കിയതിനെ തുടർന്ന് നടി കങ്കണ റണാവത്ത് ട്വിറ്ററിൽ തിരിച്ചെത്തി. എല്ലാവർക്കും നമസ്‌കാരം, ഇവിടെ തിരിച്ചെത്തിയതിൽ സന്തോഷമുണ്ട് എന്നാണ് അവർ ട്വിറ്ററിൽ കുറിച്ചത്. പോസ്റ്റ് പങ്കിട്ടതിന് തൊട്ടുപിന്നാലെ സെലിബ്രിറ്റികൾ ഉൾപ്പെടെ നിരവധി പേർ കമന്റ് സെക്ഷനിലെത്തി അവരെ സ്വാഗതം ചെയ്തു. ആരാധകരും തിരിച്ചുവരവ് ആഘോഷമാക്കി.

കങ്കണയുടെ ഉടമസ്ഥതയിലുള്ള മണികർണിക ഫിലിംസ് നിർമ്മിച്ച അടിയന്തരാവസ്ഥയുടെ കഥ പറയുന്ന എമർജൻസി എന്ന ചിത്രം അടുത്തിടെ പൂർത്തിയായിരുന്നു. ഇതിന്റെ പിന്നാമ്പുറ വീഡിയോയുൾപ്പെടെയാണ് കങ്കണയുടെ അടുത്ത ട്വീറ്റ് പ്രത്യക്ഷപ്പെട്ടത്. ഇത് അവസാനിച്ചു!!! എമർജൻസിയുടെ ചിത്രീകരണം വിജയകരമായി പൂർത്തിയാക്കി... 2023 ഒക്ടോബർ 20ന് തിയേറ്ററുകളിൽ കാണാം, എന്നായിരുന്നു ട്വീറ്ര്. എമർജൻസിയിൽ മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ വേഷത്തിലാണ് കങ്കണ എത്തുന്നത്.

2021 മേയ് മാസത്തിലാണ് ആവർത്തിച്ചുള്ള ലംഘനങ്ങളുടെ പേരിൽ കങ്കണയുടെ ട്വിറ്റർ അക്കൗണ്ട് സസ്‌പെൻഡ് ചെയ്തത്.

പിന്നീട്, ടെസ്‌ല സി.ഇ.ഒ ഇലോൺ മസ്‌ക് ട്വിറ്റർ ഏറ്റെടുത്തതിന് ശേഷം കങ്കണയുടെ അക്കൗണ്ട് പുനഃസ്ഥാപിക്കാൻ മസ്‌കിനോട് ആവശ്യപ്പെട്ടുകൊണ്ട് അവരുടെ ആരാധകർ നിരവധി പോസ്റ്റുകൾ പങ്ക് വച്ചിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.