SignIn
Kerala Kaumudi Online
Thursday, 19 December 2024 10.07 PM IST

തിരുനൽവേലിയിൽ തള്ളിയ മെഡിക്കൽ മാലിന്യങ്ങൾ കേരളം നീക്കം ചെയ്യണം: ഉത്തരവുമായി ദേശീയ ഹരിത ട്രൈബ്യൂണൽ

Increase Font Size Decrease Font Size Print Page
ngt

ചെന്നൈ: തിരുനൽവേലിയിൽ തള്ളിയ മെഡിക്കൽ മാലിന്യങ്ങൾ മൂന്നു ദിവസത്തിനുള്ളിൽ പൂർണമായും നീക്കണമെന്ന് കേരളത്തോട് ദേശീയ ഹരിത ട്രൈബ്യൂണൽ ഉത്തരവിട്ടു. മാലിന്യങ്ങൾ നീക്കാൻ ആവശ്യമായ മുഴുവൻ ചെലവും കേരള മലിനീകരണ നിയന്ത്രണ ബോർഡിൽ നിന്ന് ഈടാക്കണമെന്നും ഉന്നത ഉദ്യോഗസ്ഥർ നേരിട്ട് ഹാജരായി വിശദീകരണം നൽകണമെന്നും കഴിഞ്ഞ ദിവസം ട്രൈബ്യൂണൽ ആവശ്യപ്പെട്ടിരുന്നു. സംഭവത്തിൽ ആർസിസിക്കെതിരെയും കോവളത്തെ സ്വകാര്യ ഹോട്ടലിനെതിരെയും നടപടിയെടുക്കാനും ഉത്തരവിട്ടിട്ടുണ്ട്.

മാലിന്യം തള്ളിയതിന്റെ പൂർണ ഉത്തരവാദിത്തം കേരളത്തിനാണെന്നും ഇത് പലതവണയായി തുടരുകയാണെന്നും ട്രൈബ്യൂണലിന്റെ ദക്ഷിണ ബെഞ്ച് കു​റ്റപ്പെടുത്തുകയും ചെയ്തു. ഇത്തരം സംഭവങ്ങൾ തുടർച്ചയായി നടക്കുന്നതിൽ കടുത്ത അതൃപ്തി രേഖപ്പെടുത്തിയ ട്രൈബ്യൂണൽ മാലിന്യ സംസ്‌കരണത്തിന് സംവിധാനമില്ലാത്ത ആശുപത്രികൾക്ക് പ്രവർത്തനാനുമതി നൽകുന്നത് എന്തിനുവേണ്ടിയാണെന്നും ചോദിച്ചു.

ഉപയോഗിച്ച സിറിഞ്ചുകൾ, പിപിഇ കി​റ്റുകൾ, രോഗികളുടെ വിവരങ്ങൾ അടങ്ങിയ മെഡിക്കൽ രേഖകൾ എന്നിവ ഉൾപ്പെടെ മാലിന്യങ്ങളാണ് ഉപേക്ഷിക്കപ്പെ‌ട്ടനിലയിൽ കണ്ടെത്തിയത്. സംഭവം വിവാദമായതോടെ ദേശീയ ഹരിത ട്രൈബ്യൂണൽ സ്വമേധയാ കേസെടുക്കുകയായിരുന്നു.

TAGS: NEWS 360, NATIONAL, NATIONAL NEWS, NATIONAL GREEN TRIBUNAL, KERALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.