SignIn
Kerala Kaumudi Online
Friday, 01 May 2026 3.23 PM IST

ബീഹാറിൽ സഞ്ജയ് ഗാന്ധിയോട് 'കടക്ക് പുറത്തെന്ന്' ബിജെപി: പേരുമാറ്റിയത് രണ്ട് സ്ഥാപനങ്ങൾക്ക്

Increase Font Size Decrease Font Size Print Page
patna-zoo

പാറ്റ്ന: ബീഹാറിൽ സഞ്ജയ് ഗാന്ധിയുടെ പേരിലുള്ള രണ്ട് സ്ഥാപനങ്ങളുടെ പേര് പുനഃർനാമകരണം ചെയ്ത് സമ്രാട്ട് ചൗധരി മന്ത്രിസഭ. സഞ്ജയ് ഗാന്ധി ബയോളജിക്കൽ പാർക്ക് 'പട്ന സൂ' എന്നും സഞ്ജയ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡയറി ടെക്നോളജി ബീഹാർ സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡയറി ടെക്നോളജി എന്നും ആണ് പേരുമാറ്റിയത്. ബുധനാഴ്ച വൈകുന്നേരം നടന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.

ബീഹാറിൽ കോൺഗ്രസ് ഭരണകാലത്താണ് സ്ഥാപനങ്ങൾക്ക് മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ മകൻ സഞ്ജയ് ഗാന്ധിയുടെ പേരുനൽകിയത്. അടിയന്തരാവസ്ഥക്കാലത്തെ ദുർഭരണം ഓർമിപ്പിക്കുന്ന സഞ്ജയ് ഗാന്ധിയുടെ പേര് ബീഹാറിൽ നിന്നൊഴിവാക്കുകയാണ് ബിജെപി നേതൃത്വത്തിലുള്ള സർക്കാരിന്റെ തീരുമാനം. പുതിയ സർക്കാരിന്റെ രണ്ടാമത്തെ മന്ത്രിസഭാ യോഗത്തിലാണ് പേരുമാറ്റൽ തീരുമാനം എടുത്തത്. സഞ്ജയ് ഗാന്ധിയുടെ പത്നി മേനകാഗാന്ധിയും മകൻ വരുൺ ഗാന്ധിയും ബിജെപിയിലാണെങ്കിലും പാർട്ടി നേതൃത്വവുമായി അകൽച്ചയിലാണ്.

1973-ൽ പാറ്റ്ന മൃഗശാല എന്ന പേരിൽ സ്ഥാപിതമായ ബയോളജിക്കൽ പാർക്കിന് 1980-ൽ ജഗന്നാഥ് മിശ്രയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാരാണ് സഞ്ജയ് ഗാന്ധിയുടെ പേര് നൽകിയത്.

TAGS: NEWS 360, NATIONAL, NATIONAL NEWS, SANJAY GANDHI, BIOLOGICAL PARK, BIHAR, BJP
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.