
പാട്‌ന: പത്താം തവണയും ബീഹാർ മുഖ്യമന്ത്രിയായി ചുമതലയേറ്റ നിതീഷ് കുമാർ തൽസ്ഥാനത്തുനിന്ന് പടിയിറങ്ങുന്നതായി റിപ്പോർട്ട്. മകൻ നിഷാന്തിനെ ഉപമുഖ്യമന്ത്രിയാക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണിതെന്നാണ് സൂചന. മുഖ്യമന്ത്രി പദം ബിജെപിക്ക് കൈമാറി രാജ്യസഭയിലേയ്ക്ക് നിതീഷ് എത്തുമെന്നാണ് വിവരം.
നിഷാന്ത് കുമാർ രാഷ്ട്രീയത്തിലേക്കെത്തുമെന്ന് നേരത്തെ തന്നെ സ്ഥിരീകരണമുണ്ടായിരുന്നു. നിഷാന്തിന്റെ രാഷ്ട്രീയ പ്രവേശനം ഉടനുണ്ടാകുമെന്ന് ബീഹാർ മന്ത്രിയും മുതിർന്ന ജെഡിയു നേതാവുമായ ശ്രാവൺ കുമാറും വ്യക്തമാക്കിയിട്ടുണ്ട്. പാർട്ടി വൈകാതെ പ്രഖ്യാപനം നടത്തുമെന്നായിരുന്നു അറിയിപ്പ്.
എന്നാൽ ജെഡിയുവിൽ നിന്ന് വിഷയത്തിൽ പ്രതികരണമുണ്ടായിട്ടില്ല. രാജ്യസഭയിലേയ്ക്കുള്ള ഒഴിവുകളിൽ നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി വ്യാഴാഴ്‌ചയാണ്. നിതീഷ് കുമാറിന്റെ നാമനിർദ്ദേശത്തിനാവശ്യമായ എല്ലാ നടപടിക്രമങ്ങളും പാർട്ടി പൂർത്തിയാക്കിയതായും മുഖ്യമന്ത്രിയുടെ ഒപ്പ് മാത്രമേ ശേഷിക്കുന്നുള്ളൂവെന്നും അടുത്ത വൃത്തങ്ങൾ പറയുന്നു. മാർച്ച് എട്ടിന് ആരംഭിക്കാനിരുന്ന നിതീഷ് കുമാറിന്റെ 'സമൃദ്ധി യാത്ര'യുടെ അടുത്ത ഘട്ടം മാറ്റിവയ്ക്കുമെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
![]() |
| Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
| We respect your privacy. Your information is safe and will never be shared. |
