ഇന്ത്യയിലെ എല്ലാ വീടുകളിലും കാണപ്പെടുന്ന സാധനമാണ് തുണി സഞ്ചി. പല ചരക്ക് സാധനങ്ങൾക്കൊപ്പം സൗജന്യമായി ഇത് കിട്ടും. ചിലപ്പോൾ പത്തോ ഇരുപതോ രൂപ നൽകേണ്ടിവരും. പ്ലാസ്റ്റിക് സഞ്ചികൾക്ക് നിയന്ത്രണങ്ങൾ വന്നതോടെയാണ് ആളുകൾ തുണി സഞ്ചിയെ കൂടുതലായി ആശ്രയിക്കാൻ തുടങ്ങിയത്.
അത്യാവശ്യം വലിപ്പമുള്ള ഒരു തുണി സഞ്ചിക്ക് ഇന്ത്യൻ വിപണിയിൽ പരമാവധി നൂറ് രൂപവരെ കൊടുക്കേണ്ടി വന്നേക്കാം. എന്നാൽ വിദേശത്ത് ഇതിന്റെ വിലയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയായിക്കൊണ്ടിരിക്കുന്നത്. തുണി സഞ്ചിയുടെ ഒരു മോഡൽ ഇപ്പോൾ ഉയർന്ന നിലവാരമുള്ള യുഎസ് റീട്ടെയിലർ നോർഡ്സ്‌ട്രോമിൽ 48 ഡോളറിന് (ഏകദേശം 4,000 രൂപയിലധികം) ലിസ്റ്റ് ചെയ്തിട്ടുണ്ട്.
സഞ്ചിയുടെ വില കണ്ട് പലരും ഞെട്ടി. ഗൃഹാതുരത്വത്തിന് 4,000 നൽകേണ്ട അവസ്ഥയിൽ താൻ ഇതുവരെ എത്തിയിട്ടില്ലെന്ന് പറഞ്ഞുകൊണ്ട് ഒരാൾ പോസ്റ്റ് ഷെയർ ചെയ്തിട്ടുണ്ട്. ഇതിനുതാഴെ സമാനരീതിയിലുള്ള കമന്റുകളാണ് വരുന്നത്.
What in the name of scam is this!! Jhola being sold at a premium department store Nordstrom for $48! 😭😭
— Wordita (@wordi25) May 21, 2025
I’m a homesick person but even I haven’t reached these levels of nostalgia. pic.twitter.com/Zouw2rLpke
തങ്ങൾ സൗജന്യമായി നൽകുന്ന സഞ്ചിയുടെ ഡിസൈൻ പകർത്തിയതിന് നോർഡ്സ്‌ട്രോമിനെതിരെ പ്രശസ്ത ഇന്ത്യൻ മധുരപലഹാരക്കട കേസ് കൊടുക്കണമെന്ന് തമാശരൂപേണ ചിലർ കമന്റ് ചെയ്തിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |