ലണ്ടൻ: ഇംഗ്ലീഷ് പ്രിമിയർ ലീഗിൽ ഇന്നലെ നടന്ന മത്സരത്തിൽ എവർട്ടണെ ഏകപക്ഷീയമായ 4 ഗോളുകൾക്ക് കീഴടക്കി ആഴ്സനൽ കീരീട പ്രതീക്ഷകൾ സജീവമാക്കി. ഗബ്രിയേൽ മാർട്ടിനെല്ലി ഇരട്ടഗോൾ നേടിയ മത്സരത്തിൽ ബുക്കായോ സാക്ക, മാർട്ടിൻ ഒഡെഗാർഡ് എന്നിവർ ഓരോ തവണ ലക്ഷ്യം കണ്ടു. ഒന്നാംസ്ഥാനത്ത് തുടരുന്ന ആഴ്സനലിന് 25 മത്സരങ്ങളിൽ നിന്ന് 60 പോയിന്റായി. രണ്ടാം സ്ഥാനത്തുള്ള മാഞ്ചസ്റ്റർ സിറ്റിയ്ക്ക് 55 പോയിന്റാണുള്ളത്. 21 പോയിന്റ് മാത്രമുള്ള എവർട്ടൺ തരംതാഴ്ത്തൽ ഭീഷണിയിലാണ്. മറ്റൊരു മത്സരത്തിൽ വൂൾവ്സിനെ 2-0ത്തിന് കീഴടക്കിയ ലിവർപൂൾ പോയിന്റ് ടേബിളിൽ ആറാം സ്ഥാനത്തേയ്ക്ക് കയറി. വാൻ ഡെയ്ക്കും സലയുമാണ് സ്കോറർമാർ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |