SignIn
Kerala Kaumudi Online
Sunday, 28 April 2024 6.02 AM IST

ഫുൾ മാർക്ക്, ലവ്‌ലി ലക്‌നൗ

wood

ല​ക്നൗ​:​ ​ഐ.​പി.​എ​ല്ലി​ൽ​ ​ഇ​ന്ന​ലെ​ ​ന​ട​ന്ന​ ​ര​ണ്ടാം​ ​മ​ത്സ​ര​ത്തി​ൽ​ ​ഡൽഹി ക്യാപിറ്റൽസിനെതിരെ ലക്നൗ സൂപ്പർ ജയ്‌ന്റ്സിന് 50 റൺസിന്റെ തകർപ്പൻ ജയം. ആദ്യം ബാറ്റ് ചെയ്ത ആ​ദ്യം​ ​ബാ​റ്ര് ​ചെ​യ്ത് ​ല​ക്നൗ​ കൈ​ൽ​ ​മേ​യേ​ഴ്സിന്റെ വെടിക്കെട്ടിന്റെ കരുത്തിൽ 20​ ​ഓ​വ​റി​ൽ​ 6​ ​വി​ക്ക​റ്റ് ​ന​ഷ്ട​ത്തി​ൽ​ 193​ ​റ​ൺ​സെ​ടു​ത്തു.​ മറുപടിക്കിറങ്ങിയ ഡൽഹിക്ക് 20 ഓവറിൽ 9 വിക്കറ്ര് നഷ്ടത്തിൽ 143 റൺസെടുക്കാനെ കഴിഞ്ഞുള്ളൂ. 4 ഓവറിൽ 14 റൺസ് മാത്രം നൽകി 5 വിക്കറ്റ് വീഴ്ത്തിയ മാ‌ർക്ക് വുഡ്ഡാണ് ഡൽഹി ബാറ്റിംഗ് നിരയെ പിടിച്ചുകെട്ടിയത്. വിക്കറ്ര് നഷ്ടമില്ലാതെ 41 എന്ന നിലയിൽ നിന്ന് പ്രിത്ഥി ഷാ (12), മിച്ചൽ മാർഷ് (0) എന്നിവരെ അടുത്തടുത്ത പന്തുകളിൽ വീഴ്ത്തിയ വുഡ്ഡ് പിന്നാലെ സർഫ്രാസ് ഖാനെയും (4) പുറത്താക്കി പത്ത് പന്തിനിടെ മൂന്ന് ഡൽഹി മുൻനിരക്കാരെ മടക്കി ഡൽഹിയെ 48/3എന്ന നിലയിൽ പ്രതിസന്ധിയിലാക്കി. ആവശ്, ബിഷ്ണോയി എന്നിവർ രണ്ട് വിക്കറ്ര് വീതം വീഴ്ത്തി. അർദ്ധ സെഞ്ച്വറി നേടിയ ക്യാപ്ടൻ ഡേവിഡ് വാർണറാണ് (55) ഡൽഹിയുടെ ടോപ് സ്കോറർ.


നേരത്തേ 38​ ​പ​ന്തി​ൽ​ 2​ ​ഫോ​റും​ 7​ ​സി​ക്സും​ ​ഉ​ൾ​പ്പെ​ടെ​ 73​ ​റ​ൺ​സെ​ടു​ത്ത​ ​ഓ​പ്പ​ണ​ർ​ ​കൈ​ൽ​ ​മേ​യേ​ഴ്സാ​ണ് ​ല​ക്നൗ​ ​ഇ​ന്നിം​ഗ്സി​ന്റെ​ ​ന​ട്ടെ​ല്ലാ​യ​ത്.​ ​
നി​ക്കോ​ളാ​സ് ​പൂ​ര​ൻ​ ​(21​ ​പ​ന്തി​ൽ​ 36​)​​.​ ​ആയു​ഷ് ​ബ​ദോ​നി​ ​(7​ ​പ​ന്തി​ൽ​ 18​)​​​ ​എ​ന്നി​വ​രും​ ​തി​ള​ങ്ങി.​ ​ഡ​ൽ​ഹി​ക്കാ​യി​ ​ഖ​ലീ​ൽ​ ​അ​ഹ​മ്മ​ദും​ ​ചേ​ത​ൻ​ ​സ​ക്കാ​രി​യ​യും​ ​ര​ണ്ട് ​വി​ക്ക​റ്റ് ​വീ​തം​ ​വീ​ഴ്ത്തി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, SPORTS, WOOD
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.