SignIn
Kerala Kaumudi Online
Wednesday, 01 May 2024 12.44 PM IST

ബ്ലൈൻഡ് ഫുട്‌ബാൾ : കേരളം ജേതാക്കൾ

majic-planet

കഴക്കൂട്ടം: രണ്ടാമത് ഐ.ബി.എഫ്.എഫ് ബ്ലൈൻഡ് ഫുട്‌ബോൾ ടൂർണമെന്റിൽ കേരളം ജേതാക്കളായി. ഗുജറാത്തിനെ ഫൈനലിലെ പെനാൽ​റ്റി ഷൂട്ടൗട്ടിൽ തോൽപ്പിച്ചാണ് കേരളം കിരീടംചൂടിയത്. രണ്ടാം തവണയാണ് കേരളം ജേതാക്കളാവുന്നത്. ഡിഫറന്റ് ആർട് സെന്റർ, ഇന്ത്യൻ ബ്ലൈൻഡ് ഫുട്‌ബോൾ ഫെഡറേഷൻ (ഐ.ബി.എഫ്.എഫ്), കേരള ബ്ലൈൻഡ് ഫുട്‌ബോൾ ഫെഡറേഷൻ എന്നിവർ സംയുക്തമായാണ് ടൂർണമെന്റ് സംഘടിപ്പിച്ചത്.

ഗുജറാത്തിലെ വിഷ്ണു വഗേലയാണ് പ്ലേയർ ഓഫ് ദി ടൂർണമെന്റ്. മികച്ച ഡിഫെൻഡറായി അനന്തു (കേരള), മികച്ച ഗോൾകീപ്പറായി സുജിത്ത് പി.എസ് (കേരള), എമെർജിംഗ് പ്ലേയറായി ഡേവിഡ് (തമിഴ്നാട്), ടോപ്പ് സ്‌കോററായി ഫൽഹാൻ (കേരള) എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു. നേരത്തെ നടന്ന വനിതാവിഭാഗം ടൂർണമെന്റിൽ ഗുജറാത്ത് മറുപടിയില്ലാത്ത ഒരു ഗോളിന് മഹാരാഷ്ട്രയെ പരാജയപ്പെടുത്തിയിരുന്നു. തിരുവനന്തപുരം ജില്ലാ കളക്ടർ ജെറോമിക് ജോർജ് സമ്മാനദാനം നിർവഹിച്ചു. ചടങ്ങിൽ മാജിക് അക്കാദമി എക്സിക്യുട്ടീവ് ഡയറക്ടർ ഗോപിനാഥ് മുതുകാട് പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, SPORTS, BLIND FOOTBALL
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.