ഒളിമ്പിക് യോഗ്യത നേടി ബോക്സർമാരായ അമിത് പംഗലും ജാസ്മിൻ ലംബോറിയയും
ബാങ്കോക്ക്: ഇന്ത്യൻ പുരുഷ ബോക്സിംഗ് താരം അമിത് പംഗലും വനിതാ ബോക്സർ ജാസ്മിൻ ലംബോറിയയും പാരീസ് ഒളിമ്പിക്സിന് യോഗ്യത നേടി . ഇന്നലെ ബാങ്കോക്കിൽ നടന്ന യോഗ്യതാ ടൂർണമെന്റിന്റെ ക്വാർട്ടർ ഫൈനലിൽ 51 കിലോ വിഭാഗത്തിൽ ചൈനയുടെ ചുവാംഗ് ലിയുവിനെ കീഴടക്കി സെമിയിൽ കടന്നതോടെയാണ് അമിത് ഒളിമ്പിക്സ് യോഗ്യത ഉറപ്പാക്കിയത്. ലോക ബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ വെള്ളി മെഡൽ നേടിയ താരമാണ് അമിത് .2018 ഏഷ്യൻ ഗെയിംസിലെ സ്വർണമെഡൽ ജേതാവാണ്.
വനിതകളുടെ 57കിലോ വിഭാഗം ക്വാർട്ടർ ഫൈനലിൽ മാലിയുടെ കമാറ മാരിനെ ഇടിച്ചുവീഴ്ത്തിയാണ് ജാസ്മി ഒളിമ്പിക്സിന് ബർത്ത് നേടിയത്. പാരീസ് ഒളിമ്പിക്സിന് യോഗ്യത നേടുന്ന ഇന്ത്യൻ താരങ്ങളുടെ എണ്ണം ഇതോടെ ആറായി. രണ്ടാമത്തെ പുരുഷ ബോക്സറുമാണ് അമിത്. നിഷാന്ത് ദേവ് (71 കിലോ), നിഖാത് സരിൻ (50 കിലോ), പ്രീത് പവാർ (54 കിലോ), ലവ്ലിന ബോർഗോഹെയ്ൻ (75 കിലോ) എന്നിവരാണ് നേരത്തേ യോഗ്യത നേടിയവർ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |