വിറ്റോറിയ-ഗാറ്റിസ്: റോബർട്ട് ലെവൻഡോവ്‌സ്കിയുടെ ഹാട്രിക്കിന്റെ പിൻബലത്തിൽ സ്പാനിഷ് ലാലഗിയിൽ ബാഴ്‌സലോണ വീണ്ടും വിജയവഴിയിൽ തിരിച്ചെത്തി. കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ ലെവന്റെ ഗോളടിമികവിൽ ബാഴ്‌സലോണ മറപടിയില്ലാത്ത മൂന്ന് ഗോളുകൾക്ക് അലാവ്‌സിനെ കീഴടക്കി. 7,22,32 മിനിട്ടകളിലായിരുന്നു ലെവൻ വലകുലുക്കിയത്. അഞ്ചാം മിനിട്ടിൽ റഫീഞ്ഞ അലാവ‌്‌സിന്റെ വലയിൽ പന്തെത്തിച്ചെങഅകിലും ഓഫ് സൈഡായിരുന്നു.
ലാലിഗയിൽ 50 ഗോളുകൾ തികയ്ക്കാനും ലെവൻഡോവ്‌സ്‌കിക്കായി താരത്തിനായി. 2020ന് ശേഷം ആദ്യമായാണ് ഒരു ബാഴ്‌സ താരം ആദ്യ പകുതിയിൽ ഹാട്രിക്ക് നേടുന്നത്. ഇതിന് മുമ്പ് എയ്‌ബറിനെതിരെ മെസ്സിയാണ് ഈ നേട്ടം സ്വന്തമാക്കിയത്. 9 മത്സരങ്ങളിൽ നിന്ന് 14 പോയിന്റുമായി ബാഴ്‌സലോണ ഒന്നാം സ്ഥാനത്ത് തുടരുകയാണ്.ഇത്രയും മത്സരത്തിൽ നിന്ന് 21 പോയി്റുള്ള നിലവിലെ ചാമ്പ്യന്മാരായ റയൽ മാഡ്രിഡാണ് രണ്ടാമത്. അലാവ്‌സ് 13-ാമതാണ്.
ഫെറാന് പരിക്ക്
അതേസമയം സ്‌പാനിഷ് മുന്നേറ്റ താരം ഫെറാൻ ടോറസിന് പരിക്കേറ്റത് ബാഴ്‌സലോണയ്ക്ക് തിരിച്ചടിയായി. അലാവ്‌സിനെതിരായ മത്സരത്തിന്റെ ആറാം മിനിട്ടിൽ തന്നെ ഫെറാൻ ഹാംസ്ട്രിംഗ് ഇഞ്ചുറിയെ തുടർന്ന് കളംവിട്ടു. വലത്തേ തുടയിലാണ് പരിക്ക്. ആറ് മുതൽ എട്ടാഴ്‌ചവരെ താരത്തിന് വിശ്രമം ആവശ്യമാണെന്നാണ് റിപ്പോർട്ടുകൾ. നിലവിൽ പരിക്കിന്റെ പിടിയിലായ ബാഴ്‌സയുടെ എട്ടാമത്തെ താരമാണ് ഫെറാൻ. കോച്ച് ഹാൻസി ഫ്ലിക്കിന്റെ നേതൃത്വത്തിൽ ബയേൺ മ്യൂണിക്കിൽ നിന്ന് അടുത്ത ട്രാൻസ്ഫർവിൻഡോയിൽ ലെറോയ് സനയെ ബാഴ്‌സയിൽ എത്തിക്കാൻ ശ്രമം തുടങ്ങിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |