ദുബായ്: ആദ്യ ലോകകിരീടം ലക്ഷ്യമിട്ട് ട്വന്റി-20 ലോകകപ്പിനിറങ്ങിയ ഇന്ത്യൻ വനിതകൾ ആദ്യ മത്സരത്തിൽ ന്യൂസിലൻഡിനോട് തോറ്റെങ്കിലും ഞായറാഴ്ച ചിരവൈരികളായ പാകിസ്ഥാനെ കീഴടക്കി വിജയവഴിയിൽ എത്തിയിട്ടുണ്ട്. പക്ഷേ ഇപ്പോഴും ഇന്ത്യയ്ക്ക് കാര്യങ്ങൾ അത്ര അനുകൂലമല്ല.
റൺറേറ്റ് ഉയരണം
5 ടീമുകൾ ഉള്ള ഗ്രൂപ്പി നിന്ന് ആദ്യ രണ്ട് സ്ഥാനങ്ങളിൽ എത്തുന്ന ടീമുകളാണ് സെമി ഫൈനലിലെത്തുക. 2 മത്സരങ്ങളിൽ നിന്ന് 2 പോയി്റുമായി ഗ്രൂപ്പിൽ നാലാമതാണ് ഇന്ത്യ. ഇതേനിലയിലുള്ള പാകിസ്ഥാനും രണ്ട് പോയിന്റാണുള്ളതെങ്കിലും റൺറേറ്റിൽ ഇന്ത്യയെക്കാൾ മുന്നിലെയാതിനാൽ അവർ മൂന്നാം സ്ഥാനത്താണ്. ന്യൂസിലൻഡിനോട് തോറ്റപ്പോൾ -2.90 ആയിരുന്നു ഇന്ത്യയുടെ റൺറൈറ്റ്. പാകിസ്ഥാനെ തോൽപ്പിച്ചപ്പോൾ -1.217 ആയി. -0.555 ആണ് പാകിസ്ഥാന്റെ റൺറേററ്. ആദ്യമത്സരത്തിൽ ഇന്ത്യയെ 58 റൺസിന് കീഴടക്കിയ ന്യൂസിലൻഡാണ് +2.900 പോയിന്റുമായി ഒന്നാം സ്ഥാനത്ത്. തങ്ങളുടെ ആദ്യമത്സരത്തിൽ ശ്രീലങ്കയെ കീഴടക്കിയ നിലവിലെ ചാമ്പ്യന്മാരായ ഓസ്ട്രേലിയയാണ് രണ്ടാം സ്ഥാനത്തുള്ളത്. +1.908ആണ് ഓസീസിന്റെ റൺറേറ്റ്. ആദ്യമത്സരങ്ങളിൽ ജയം നേടിയ ഇരുടീമിനും രണ്ട് പോയിന്റാണുള്ളത്. അതേസമയം പാകിസ്ഥാനെതിരെ 11 ഓവറിൽ വിജയം നേടനായിരുന്നെങ്കിൽ ഇന്ത്യയുടെ റൺറേറ്റ് +0.084 ആയി ഉയർന്നേനെ.
ആദ്യ രണ്ട് മത്സരങ്ങളും തോറ്റ ശ്രീലങ്ക മാത്രമാണ് ഇന്ത്യയ്ക്ക് പിന്നിലുള്ളൂ. നാളെ ശ്രീലങ്കയ്ക്ക് എതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം. ആ മത്സരത്തിൽ വലിയ വിജയം നേടി റൺറേറ്റ് ഉയർത്തുകയെന്നതാവും ഇന്ത്യയുടെ ലക്ഷ്യം. പിന്നീട് ഇന്ത്യയ്ക്ക് മത്സരമുള്ളത് ഓസ്ട്രേലിയക്കെതിരെയാണ്.
സജനയ്ക്ക് പ്രമോഷൻ
റൺറേറ്റ് ഉയർത്തേണ്ടിയിരുന്ന പാകിസ്ഥാനെതിരായ മത്സരത്തിൽ ഇന്ത്യ ആദ്യ ബൗണ്ടറി നേടിയത് 8-ാംഓവറിലാണെന്നോർക്കണം. അതിന് മുമ്പ് കിട്ടിയ ബൗണ്ടറി ഒരുബൈഫോർ മാത്രം. ആക്രമണകാരികളായ ഷെഫാലി വെർമ്മയ്ക്കും സ്‌മൃതി മന്ഥനയ്ക്കും ആദ്യ ഓവറുകളിൽ റൺസ് ഉയർത്താനായില്ല. വലിയ ഷോട്ടുകൾക്ക് പേരുകേട്ട മലയാളിതാരം സജന സജീവന് ബാറ്റിംഗ് നിരയിൽ പ്രമോഷൻ കൊടുക്കണമെന്നും ആവശ്യമുയരുന്നുണ്ട്. പാകിസ്ഥാനെതിരെ ദീപ്തിക്കെങ്കിലും മുൻപ് സജനയെ ഇറക്കണമായിരുന്നുവെന്ന് വിമർശമുണ്ടായി. തുടർച്ചയായി രണ്ട് ഫോറുകൾ പോലും കളിയുടെഗതിമാറ്റി ഇന്ത്യയ്ക്ക് ജയത്തോടൊപ്പം റൺറേറ്റും ഉയർത്താൻ സാധിക്കുമായിരുന്നുവെന്നാണ് വിലയിരുത്തലുകൾ. നേരിട്ട ആദ്യ പന്തിൽ തന്നെ ഫോർ അടിച്ച് സജന ഇന്ത്യയുടെ വിജയറൺനേടി.
ഓസ്ട്രേലിയ- ന്യൂസിലൻഡ്
ഇന്ന് നടക്കുന്ന ന്യൂസിലൻഡും ഓസ്ട്രേലിയയും തമ്മിലുള്ള മത്സരം ഇന്ത്യയെ സംബന്ധിച്ച് നിർണായകമാണ്. ഇന്ന് ന്യൂസിലൻഡ് ഓസ്‌ട്രേലിയയെ കീഴടക്കിയാൽ ഇന്ത്യയ്ക്ക് അടുത്ത മത്സരങ്ങളിൽ ശ്രീലങ്കയേയും ഓസ്ട്രേലിയേയും തോൽപ്പിച്ചാൽ സെമിയിൽ എത്താനുള്ള സാധ്യത കൂടും. പാകിസ്ഥാന്റെ ഫലം കൂടി പരിഗണികകേണ്ടി വരുമെങ്കിലും. എന്നാൽ ന്യൂസിലനഡിനെതിരെ ഓസ്ട്രേലിയ ജയിച്ചാൽ റൺറേറ്റ് തന്നെയാകുംഇന്ത്യയ്ക്ക് മുന്നേറാനുള്ള പ്രധാന ഘടകം. മുന്നേറണമെങ്കിൽ ഈ ടീമുകളിൽ ഏതെങ്കിലും ഒന്നിനേക്കാൾ മികച്ച റൺറേറ്റ് ഇന്ത്യക്ക് വേണ്ടിവരും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |