തിരുവനന്തപുരം: ഞായറാഴ്ച മുഹമ്മദൻസ് സപോർട്ടിംഗിനെതിരായ എവേ മത്സരത്തിനിടെ കേരളാ ബ്ലാസ്റ്റേഴ്സ് ആരാധകർക്കെതിരെ ആതിഥേയ ടീമിന്റെ ആരാധകർ നടത്തിയ ആക്രമണത്തിൽ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് ഐ.എസ്.എൽ അധികൃതർക്ക് പരാതി നൽകി.
മുഹമ്മദൻസിന്റെ കിഷോർഭാരതി ക്രിരംഗൺ സ്റ്റേഡിയത്തിൽ ബ്ലാസ്റ്റേഴ്സ് 75-ാം മിനിട്ടിൽ ജീസസ് ജിമെനസിലൂടെ ലീഡ് നേടിയതിന് പിന്നാലെയാണ് സംഭവങ്ങളുടെ തുടക്കം. ബ്ലാസ്റ്റേഴ്സ് ആരാധർ ഇരുന്ന സ്റ്റാൻഡിന് തൊട്ടടുത്തെ സ്റ്രാൻഡിൽ നിന്ന് കുപ്പികളും ചെരുപ്പുമെല്ലാം വലിച്ചെറിയുകയായിരുന്നു. മൈതാനത്തേക്കും കളിക്കാർക്ക് നേരേയും കുപ്പികൾ എത്തിയതോടെ മത്സരം നിറുത്തിവയ്ക്കേണ്ടിയും വന്നിരുന്നു.
ആരാധകർക്ക് ് നേരെയുണ്ടായ അതിക്രമം ദു:ഖകരമാണ്. ആരാധകരുടെ സുരക്ഷ സംബന്ധിച്ച കാര്യങ്ങൾ അതീവ ഗൗരവമായിട്ടാണ് ക്ലബ് കാണുന്നത്. ഹോമിലും എവേയിലും ആരാധകർ ടീമിന്റെ അവിഭാജ്യ ഘടകവും പ്രധാന ഭാഗവുമാണ്. മത്സരം കാണാനെത്തുന്നവർക്ക് സുരക്ഷയൊരുക്കുകയെന്നത് എല്ലാ ക്ലബിന്റെയും കടമയാണ്. ഇത്തര അത്രിക്രമങ്ങൾക്ക് ഫുട്ബാളിൽ സ്ഥാനമില്ല. - ബ്ലാസ്റ്റേഴ്സ് പ്രസ്താവനയിൽ പറഞ്ഞു,
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |