കൊച്ചി: എം.എ കോളേജിൽ ഇന്നലെ നടന്ന നീന്തൽ മത്സരങ്ങളിൽ തിരുത്തപ്പെട്ടത് ഏഴു മീറ്റ് റെക്കാഡുകൾ. ആദ്യദിനം ഏഴു റെക്കാഡുകൾ പിറന്നിരുന്നു. സബ് ജൂനിയർ 50 മീറ്റർ ബ്രസ്റ്റ് സ്ട്രോക്കിൽ കളമശേരി ഗവ. വി.എച്ച്.എസ്.എസ്, എച്ച്.എസ്.എസ് സ്കൂളിലെ പി.പി. അഭിജിത്തിന്റെ പേരിലാണ് പുതിയ റെക്കാഡ്. 2009ലെ റെക്കാഡാണ് തിരുത്തിയത്. ജൂനിയർ ബോയ്സ് 800 മീറ്റർ ഫ്രീസ്റ്റൈലിൽ എം.വി.എച്ച്.എസ്.എസ് തുണ്ടത്തിലെ എം. തീർത്ഥു സാംദേവ് കഴിഞ്ഞ വർഷത്തെ തന്റെ തന്നെ റെക്കാഡ് ആണ് തിരുത്തിയത്. ജൂനിയർ ഗേൾസ് 200 മീറ്റർ ഇൻഡിവിജ്വൽ മെഡ്ലേയിൽ കഴിഞ്ഞ വർഷത്തെ തന്റെ റെക്കാഡ് വെഞ്ഞാറമൂട് ഗവ. എച്ച്.എസ്.എസിവെ ആർ. വിദ്യാലക്ഷ്മി തിരുത്തിയെങ്കിലും അതിലും മികച്ച സമയത്ത് ഫിനിഷ് ചെയ്ത്എം .വി.എച്ച്.എസ്.എസിലെ എൻ. പാവണി സരയു റെക്കാഡിന് ഉടമയായി.
സീനിയർ ബോയ്സ് 200 മീറ്റർ ഫ്രീ സ്റ്റൈലിൽ തുണ്ടത്തിൽ എം.വി.എച്ച്.എസ്.എസിലെ ജി. സമ്പത്ത്കുമാർ യാദവ് 10 വർഷം മുമ്പുള്ള റെക്കാഡാണ് തിരുത്തിയത്. സീനിയർ ബോയ്സ് 200 മീറ്റർ ബാക്സ്ട്രോക്കിൽ തുണ്ടത്തിൽ എം.വി.എച്ച്.എസ്.എസിലെ എസ്. അഭിനവിന്റെ പേരിലാണ് റെക്കാഡ്. സീനിയർ ഗേൾസ് ഇൻഡിവിജ്വൽ മെഡ്ലേയിൽ 2009ലെ റെക്കാഡ് കളമശേരി ഗവ. വി.എച്ച്.എസ്.എസ്, എച്ച്.എസ്.എസിലെ നദിയ ആസിഫും തുണ്ടത്തിൽ എം.വി.എച്ച്.എസ്.എസിലെ എം.ആർ. അഖിലയും മറികടന്നു.
ടീം ഇനത്തിൽ 4x100 മീറ്റർ ഫ്രീസ്റ്രൈൽ റിലെയിൽ തിരുവനന്തപുരം റെക്കാഡ് നേടി. 4:36.29 ആണ് പുതിയ റെക്കാഡ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |