റാഞ്ചി : ജാർഖണ്ഡിൽ നടക്കുന്ന ദേശീയ ജൂനിയർ അത്‌ലറ്റിക് മീറ്റിൽ കേരളത്തിന്റെ അനാമിക അജേഷ് അണ്ടർ 16 പെൺകുട്ടികളുടെ പെന്റാത്‌ലണിൽ സ്വർണം നേടി.4096 പോയിന്റാണ് അനാമിക നേടിയത്. തമിഴ്നാടിന്റെ പ്രേമയ്ക്കാണ് വെള്ളി. അണ്ടർ 20 പെൺകുട്ടികളുടെ ഷോട്ട്പുട്ടിൽ അനുപ്രിയ വി.എസ് വെള്ളിയും അണ്ടർ 18 പെൺകുട്ടികളുടെ ലോംഗ്ജമ്പിൽ അനന്യ. എസ് വെങ്കലവും നേടി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |