SignIn
Kerala Kaumudi Online
Saturday, 25 April 2026 2.52 PM IST

യുവേഫ ചാമ്പ്യൻസ് ലീഗ്, റയലിനും പി.എസ്.ജിക്കും ഇന്ന് പ്ളേ ഓഫ് പരീക്ഷ

Increase Font Size Decrease Font Size Print Page
ucl

മൗറീന്യോയോട് പക വീട്ടാൻ റയൽ

പാരീസ് / ലിസ്ബൺ : യുവേഫ ചാമ്പ്യൻസ് ലീഗിൽ നിലവിലെ ചാമ്പ്യന്മാരായ പാരീസ് എസ്.ജിയും മുൻ ചാമ്പ്യന്മാരായ റയൽ മാഡ്രിഡും ഇക്കുറി പ്രീ ക്വാർട്ടറിലേക്കെത്താൻ പ്ളേ ഓഫ് കളിക്കാനിറങ്ങുന്നു. ഇന്ന് നടക്കുന്ന ആദ്യ പാദത്തിൽ പാരീസിന് സ്വന്തം രാജ്യത്തുനിന്നുതന്നെയുള്ള എ.എസ് മൊണോക്കോയാണ് എതിരാളികൾ. പോർച്ചുഗീസ് ക്ളബ് ബെൻഫിക്കയെയാണ് റയൽ നേരിടുന്നത്. റയലിന്റെ മുൻ പരിശീലകൻ ഹൊസെ മൗറീന്യോയാണ് ബെൻഫിക്കയുടെ ഇപ്പോഴത്തെ കോച്ച്. പ്രാഥമിക റൗണ്ടിൽ ആദ്യ എട്ട് സ്ഥാനത്തിനുള്ളിൽ ഇടം പിടിക്കാൻ കഴിയാതെ വന്നതോടെയാണ് റയലിനും പി.എസ്.ജിക്കും പ്ളേ ഓഫിൽ മത്സരിക്കേണ്ടിവന്നത്. എട്ടുമത്സരങ്ങൾ ഉണ്ടായിരുന്ന പ്രാഥമിക റൗണ്ടിൽ അഞ്ചുകളികൾ ജയിക്കുകയും മൂന്ന് തോൽവികൾ വഴങ്ങുകയും ചെയ്ത റയൽ 15 പോയിന്റുകൾ നേടിയെങ്കിലും 16 പോയിന്റുകൾ നേടിയ മാഞ്ചസ്റ്റർ സിറ്റിക്ക് പിന്നിൽ ഒൻപതാമതായാണ് ഫിനിഷ് ചെയ്യാനായത്. പി.എസ്.ജി 14 പോയിന്റുമായി 11-ാം സ്ഥാനത്തായിരുന്നു. 36 ടീമുകൾ മത്സരിച്ച പ്രാഥമിക ഘട്ടത്തിൽ 9 മുതൽ 24 വരെ സ്ഥാനത്തുവന്ന 16 ടീമുകൾ പ്ളേ ഓഫിൽ ഏറ്റുമുട്ടി അതിൽ ജയിക്കുന്ന എട്ടുടീമുകൾക്കാണ് പ്രീ ക്വാർട്ടറിലേക്ക് പ്രവേശനം.

പ്ളേ ഓഫിലെത്തുമെന്ന് പ്രതീക്ഷിച്ചിരുന്ന റയൽ മാഡ്രിഡ് ആദ്യ എട്ടിൽ നിന്ന് പുറത്താകാൻ കാരണം ബെൻഫിക്കയാണ്. ബെൻഫിക്കയുമായി ആയിരുന്നു റയലിന്റെ പ്രാഥമിക ഘട്ടത്തിലെ അവസാന മത്സരം. ഈ കളിയിൽ ഹൊസെ മൗറീന്യോയു‌ടെ ശിഷ്യർ റയലിനെ 4-2 ന് അട്ടിമറിച്ചു. ഈ തോൽവിയുടെ മുറിവുണക്കാനാണ് റയൽ ഇന്നിറങ്ങുന്നത്.

ഗലറ്റസറി Vs യുവന്റസ്

(രാത്രി 11.15 മുതൽ)

ഡോർട്ട്മുണ്ട് Vs അറ്റ്‌ലാന്റ

റയൽ മാഡ്രിഡ് Vs ബെൻഫിക്ക

മൊണാക്കോ Vs പി.എസ്.ജി

(രാത്രി 1.30 മുതൽ)

സോണി ടെൻ സ്പോർട്സ് ചാനലിൽ ലൈവ്

TAGS: NEWS 360, SPORTS, UCL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ