SignIn
Kerala Kaumudi Online
Tuesday, 19 March 2024 9.46 AM IST

മുള്ളർക്കും മേലേ ലെവൻ

lewandowsky

ജർമൻ ബുണ്ടസ് ലീഗ ഫുട്ബോളിൽ ഒരു സീസണിൽ ഏറ്റവുമധികം ഗോളുകളെന്ന ഗെർഡ് മുള്ളറുടെ റെക്കാഡ് തകർത്ത് ബയേൺ മ്യൂണിക്കിന്റെ പോളണ്ടുകാരൻ സ്ട്രൈക്കർ റോബർട്ടോ ലെവൻഡോവ്സ്കി.കഴിഞ്ഞ രാത്രി ബുണ്ടസ് ലീഗയിൽ ബയേണിന്റെ ഈ സീസണിലെ അവസാനമത്സരത്തിന്റെ അവസാന മിനിട്ടിലാണ് ലെവൻ ചരിത്രം തിരുത്തിക്കുറിച്ച ഗോൾ നേടിയത്. ഓസ്ബർഗിനെതിരെ 5-2ന് ജയിച്ച ബയേൺ ബുണ്ടസ് ലിഗ കിരീടവും ഉയർത്തി.

ഓസ്ബർഗിനെതിരായ മത്സരത്തിന്റെ ആദ്യ പകുതിയിൽ ബയൺ 4–0നു മുന്നിലായിരുന്നു. എന്നാൽ അപ്പോൾ ലെവൻഡോവ്സ്കിക്കു ലക്ഷ്യം കാണാനായിരുന്നില്ല. അവസാന മിനിട്ടിലാണ് ആരാധകർ കാത്തിരുന്ന മുഹൂർത്തമെത്തിയത്.

41

ഗോളുകളാണ് ബുണ്ടസ് ലീഗയിൽ ഈ സീസണിൽ ലെവൻഡോവ്സ്കി നേടിയത്.

5

ഹാട്രിക്കുകളാണ് ലെവൻ ഈ സീസണിൽ നേടിയത്.

49

വർഷമായി ബയണിന്റെ ഇതിഹാസ താരം ഗെർഡ് മുള്ളറുടെ പേരിലുണ്ടായിരുന്ന 40 ഗോളുകളുടെ റെക്കാഡാണ് മുപ്പത്തിരണ്ടുകാരൻ ലെവൻഡോവ്സ്കി തിരുത്തിയത്. 1971-72സീസണിലാണ് മുളളർ റെക്കാഡ് സൃഷ്ടിച്ചിരുന്നത്.

203

ഗോളുകളാണ് ബയേണിന് വേണ്ടി 219 മത്സരങ്ങളിൽ നിന്ന് ലെവൻഡോവ്സ്കി നേടിക്കഴിഞ്ഞത്.2014ലാണ് ലെവൻ ബയേണിലെത്തിയത്.

31

-ാം തവണയാണ് ബയേൺ ബുണ്ടസ് ലീഗയിൽ ചാമ്പ്യൻമാരാവുന്നത്.കഴിഞ്ഞ ഒൻപതുസീസണുകളായി മറ്റാർക്കും കിരീടം വിട്ടുകൊടുത്തിട്ടില്ല.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, SPORTS, LEWANDOWSKY
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.