മാഡ്രിഡ്: കോപ്പ അമേരിക്കയിൽ അർജന്റീനയെ ചാമ്പ്യൻമാരാക്കുന്നതിൽ നിർണായക പങ്കുവഹിച്ച് മദ്ധ്യനിരയിൽ നിറഞ്ഞാടിയ റോഡ്രിഗോ ഡി പോൾ സ്പാനിഷ് സൂപ്പർ ക്ലബ് അത്ലറ്രിക്കോ മാഡ്രിഡുമായി കരാറിൽ ഒപ്പിട്ടു. ഇറ്രാലിയൻ ക്ലബ് ഉഡിനേസിയിൽ നിന്നാണ് 35 മില്യൺ യൂറോയുടെ (ഏകദേശം 309 കോടി രൂപ) കരാറിൽ ഡി പോൾ അത്ലറ്രിക്കോയിൽ എത്തിയത്. അഞ്ച് വർഷത്തെ കരാറിലാണ് ഡി പോൾ ഒപ്പുവച്ചത്. ഉഡിനേസിക്കായി 177 മത്സരങ്ങളിൽ നിന്ന് 33 ഗോളുകൾ നേടിയിട്ടുണ്ട് ഡി പോൾ. ഉഡിനേസിയിൽ എത്തുന്നതിന് മുമ്പ് സ്പാനിഷ് ക്ലബ് വലൻസിയയിലായിരുന്നു ഡി പോൾ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |