ടൂറിൻ: സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ടീം വിട്ട ശേഷമുള്ള ആദ്യ മത്സരത്തിൽ ഇറ്റാലിയൻ ക്ളബ് യുവന്റസിന് തോൽവി. ഇറ്റാലിയൻ സെരി എ യിൽ ദുർബലരായ എംപോളിയോട് എതിരില്ലാത്ത ഒരു ഗോളിനാണ് യുവന്റസ് തോറ്റത്. 21-ാം മിനിട്ടിൽ ലിയോണാർഡോ മാൻക്യൂസോയാണ് എംപോളിയുടെ വിജയഗോൾ നേടിയത്.
ലീഗിലെആദ്യ രണ്ട് മത്സരങ്ങൾ പൂർത്തിയായപ്പോൾ യുവന്റസിന് ഇതുവരെ വിജയം നേടാനായിട്ടില്ല. ഈ തോൽവിയോടെ ടീം പോയിന്റ് പട്ടികയിൽ 13-ാം സ്ഥാനത്തേക്ക് വീണു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |