SignIn
Kerala Kaumudi Online
Thursday, 02 May 2024 3.26 AM IST

മാഞ്ചസ്റ്രറിലും സിആർ7 തന്നെ

ronaldo

നമ്പർ വിട്ടു നൽകി എഡിസൺ കവാനി

മാ​ഞ്ച​സ്റ്റർ​:​അ​കാം​ഷ​യ്ക്കും​ ​അ​ഭ്യൂ​ഹ​ങ്ങ​ൾ​ക്കും​ ​അ​വ​സാ​നം.​ ​ലോ​ക​മെ​മ്പാ​ടു​മു​ള്ള​ ​ആ​രാ​ധ​ക​രു​ടേ​യും​ ​അ​ഭ്യു​ദ​യ​കാം​ഷി​ക​ളു​ടേ​യും​ ​ആ​ഗ്ര​ഹം​ ​പോ​ലെ​ ​ക്രി​സ്റ്റ്യാ​നൊ​ ​റൊ​ണാ​ൾ​ഡോ​യ്ക്ക് ​മാ​ഞ്ച​സ്റ്റ​ർ​ ​യു​ണൈറ്റഡി​ലും​ ​ത​ന്റെ​ ​ട്രേ​ഡ‌്മാ​ർ​ക്ക് ​ജേ​ഴ്സി​ ​ന​മ്പ​റാ​യ​ 7​ ​ല​ഭി​ക്കും.​ ​ക​ഴി​ഞ്ഞ​ ​ദി​വ​സ​മാ​ണ് ​റൊ​ണാ​ൾ​ഡോ​യു​ടെ​ ​ജേ​ഴ്‌സി​ന​മ്പ​ർ​ 7​ ​ത​ന്നെ​ ​ആ​യി​രി​ക്കു​മെ​ന്ന് ​യു​ണൈ​റ്റ​ഡ് ​മാ​നേ​ജ്‌മെന്റ് ​സാ​മൂ​ഹ്യ ​മാ​ദ്ധ്യ​മ​ ​അ​ക്കൗ​ണ്ടു​ക​ളി​ലൂ​ടെ​ ​ഔ​ദ്യോ​ഗി​ക​മാ​യി​ ​അ​റി​യി​ച്ച​ത്.
നി​ല​വി​ൽ​ ​യു​ണൈറ്റ​ഡി​ന്റെ​ ​ഏ​ഴാം​ ​ന​മ്പ​ർ​ ​ജേ​ഴ‌്സി​ ​അ​ണി​ഞ്ഞി​രു​ന്ന​ത് ​എ​ഡി​സ​ൺ​ ​ക​വാ​നി​ ​ആ​യി​രു​ന്നു.​ ​അ​ദ്ദേ​ഹം​ ​ഏ​ഴാം​ ​ന​മ്പ​ർ​ ​ജേ​ഴ‌്സി​ ​റൊ​ണാ​ൾ​ഡോ​യ്ക്ക് ​വി​ട്ടു​ന​ൽ​കാ​ൻ​ ​സമ്മതമാണെന്ന് ​വ്യ​ക്ത​മാ​ക്കി​യ​തോ​ടെ​യാ​ണ് ​പ്ര​ശ്ന​ ​പ​രി​ഹാ​രം​ ​ഉ​ണ്ടാ​യ​ത്.​ ​പ്രി​മി​യ​ർ​ ​ലീ​ഗ് ​അ​ധി​കൃ​ത​ർ​ ​അം​ഗീ​കാ​രം​ ​ന​ൽ​കി​യ​തോ​ടെ​ ​കാ​ര്യ​ങ്ങ​ൾ​ക്ക് ​ശു​ഭ​ ​പ​ര്യ​വ​സാ​ന​മാ​യി.ക​വാ​നി​ക്ക് ​ഉ​റു​ഗ്വെ​ ​ദേ​ശീ​യ​ ​ടീ​മി​ൽ​ ​അ​ദ്ദേ​ഹം​ ​ഉ​പ​യോ​ഗി​ക്കു​ന്ന​ ​ന​മ്പ​റാ​യ​ 21​ ​ല​ഭി​ക്കും.യു​ണൈറ്റ​ഡി​ൽ​ 21​ ​-ാം​ ​ന​മ്പ​ർ​ ​ഉ​പ​യോ​ഗി​ച്ചി​രു​ന്ന​ ​ഡാ​നി​യേ​ൽ​ ​ജെ​യിം​സ് ​ഈ​ ​സീ​സ​ണി​ൽ​ ​ലീ​ഡ്സ് ​യു​ണൈറ്റ​ഡി​ലേ​ക്ക് ​പോ​യ​തി​നാ​ൽ​ ​അ​ക്കാ​ര്യ​ത്തി​ൽ​ ​വേ​റെ​ ​ത​ട​സ​ങ്ങ​ൾ​ ​ഉ​ണ്ടാ​യി​ല്ല.ഏ​ഴാം​ ​ന​മ്പ​ർ​ ​ജേ​ഴ്സി​ ​ത​നി​ക്ക് ​വി​ട്ടു​ ​ന​ൽ​കാ​ൻ​ ​മ​ന​സ് ​കാ​ണി​ച്ച​ ​ക​വാ​നി​യോ​ട് ​റൊ​ണാ​ൾ​ഡോ​ ​ന​ന്ദി​ ​പ​റ​ഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, SPORTS, RONALDO
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.