ഒക്ടോബറിൽ തുടങ്ങുന്ന ട്വന്റി-20 ലോകകപ്പിന് ശേഷം താൻ ഇന്ത്യൻ ട്വന്റി-20 ടീമിന്റെ ക്യാപ്ടൻ പദവി ഒഴിയുമെന്ന് വിരാട് കൊഹ്ലി അറിയിച്ചു.
മൂന്നു ഫോർമാറ്റുകളിലും ക്യാപ്ടനായ താൻ ജോലിഭാരം കൂടുതലായതുകൊണ്ടാണ് ചെറു ഫോർമാറ്റിലെ നായക വേഷത്തിൽ നിന്ന് മാറുന്നതെന്ന് കൊഹ്ലി പറഞ്ഞു.
അതേസമയം ഏകദിന,ടെസ്റ്റു ടീമുകളുടെ ക്യാപ്ടനായി തുടരുമെന്നും വിരാട് പ്രസ്താവനയിൽ അറിയിച്ചു.
വിരാടിന് പകരക്കാരനായി രോഹിത് ശർമ്മയാവും ചെറു ഫോർമാറ്റിൽ ഇന്ത്യൻ നായകനാവുക.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |