അബുദാബി: പുരുഷൻമാരുടെ ഫ്രാഞ്ചൈസി ക്രിക്കറ്റ് ടീമിന്റെ പരിശീലകയാകുന്ന ആദ്യ വനിതയെന്ന ചരിത്ര നേട്ടം മുൻ ഇംഗ്ലീഷ് വിക്കറ്റ് കീപ്പർ ബാറ്റർ സാറ ടെയ്ലർ സ്വന്തമാക്കി. നവംബർ 19ന് തുടങ്ങുന്ന അബുദാബി ട്വന്റി-20 ലീഗിൽ ടീം അബുദാബിയുടെ സഹപരിശീലകയായാണ് സാറ നിയമിതയായത്. വനിതാ ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പർ ബാറ്റർമാരിൽ മുൻനിരയിലാണ് സാറ. നേരത്തേ ഇംഗ്ലീഷ് കൗണ്ടി ടീമായ സസക്സിലും സാറ സേവനമനുഷ്ടിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |