ലണ്ടൻ: യൂറോപ്യൻ മേഖല ലോകകപ്പ് യോഗ്യതാ പോരാട്ടത്തിൽ ഗ്രൂപ്പ് ഐയിലെ മത്സരത്തിൽ ക്യാപ്ടൻഹാരി കേനിന്റെ ഹാട്രിക്കിന്റെ പിൻബലത്തിൽ ഇംഗ്ലണ്ട് മറുപടിയില്ലാത്ത 5 ഗോളുകൾക്ക് അർമേനിയയെ വീഴ്ത്തി. ഹാരി മഗ്യേറും ജോർദാൻ ഹെൻഡേഴ്സണും ഓരോ ഗോൾ വീതം നേടി.
ഡെൻമാർക്കിന് യോഗ്യത
ഗ്രൂപ്പ് എഫിൽ ഫറോസ് ഐലൻഡിനെ 3-1ന് തോൽപ്പിച്ച് ഒരു മത്സരം ശേഷിക്കെ തന്നെ ഡെൻമാർക്ക് യോഗ്യത ഉറപ്പിച്ചു. ഓൾസനും ലാർസനും മഹ്ലെയും ഡെൻമാർക്കിനായി ലക്ഷ്യം കണ്ടു.
അതേസമയം ഗ്രൂപ്പ് സിയിലെ നിർണായക മത്സരത്തിൽ ഇറ്റലി സ്വറ്റ്സർലൻഡിനോട് 1-1ന്റെ സമനിലയിൽ കുരുങ്ങി. ഇരു ടീമിനും നിലവിൽ 115 പോയിന്റ് വീതമാണുള്ളത്. ഗോൾ ശരാശരിയിൽ യോറോ ചാമ്പ്യൻമാരായ ഇറ്റലി തന്നെയാണ് മുന്നിൽ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |