SignIn
Kerala Kaumudi Online
Friday, 26 April 2024 2.37 PM IST

തല ചെന്നൈയിൽ തുടർന്നേക്കും

dhoni

കെ.എൽ രാഹുൽ ലഖ്നൗ ടീം ക്യാപ്ടനായേക്കും

മുംബയ്: വിരമിക്കലിനെക്കുറിച്ച് അഭ്യൂഹങ്ങൾ ഉയരുന്നതിനിടെ നായകൻ മഹേന്ദ്രസിംഗ് ധോണിയെ മൂന്ന് വർഷത്തേക്കുകൂടി ഐ.പി.എൽ ടീം ചെന്നൈ സൂപ്പർ കിംഗ്സ് നിലനിറുത്തിയേക്കുമെന്ന് സൂചനകൾ. അടുത്ത സീസണിന് മുന്നോടിയായുള്ള താരലേലത്തിൽ ഉൾതടെുത്താതെ നിലനിറുത്തുന്ന താരങ്ങളുടെ കൂട്ടത്തിൽ ചെന്നൈ പ്രധാന പരിഗണന നൽകുന്നത് ധോണിക്കാണ്. പുതിയ സീസണിൽ രണ്ട് ടീമുകൾ കൂടിവരുന്നതോടെ ആകെ ടീമുകളുടെ എണ്ണം പത്തായി ഉയരും. . നിലവിൽ കളിക്കുന്ന ടീമുകൾക്ക് പരമാവധി നാല് താരങ്ങളെയാണ് നിലനിറുത്താനാകുക.

ധോണിക്കൊപ്പം രവീന്ദ്ര ജഡേജ, ഋതുരാജ് ഗെയ്ക്‌വാദ് എന്നിവരെയും ചെന്നൈ നിലനിറുത്തിയേക്കും. മോയിൻ അലിയോ സാം കറാനോ ആയിരിക്കും വിദേശ താരമായി തുടരുക.

കഴിഞ്ഞ സീസണിൽ പഞ്ചാബ് കിംഗ്സിനെ നയിച്ച കെ.എൽ.രാഹുൽ പുതിയ സീസണിൽ ടീം വിടുമെന്ന് നേരത്തേ അറിയിച്ചിരുന്നു. അഹമ്മദാബാദ്, ലഖ്‌നൗ എന്നീ പുതിയ ടീമുകളിലൊന്നിന്റെ നായകനായി രാഹുൽ മാറും. ലഖ്‌നൗവിലേക്കാണ് സാദ്ധ്യത കൂടുതൽ.

അഞ്ചുതവണ കിരീടം നേടിയ മുംബയ് ഇന്ത്യൻസ് രോഹിത് ശർമയെയും ജസ്പ്രീത് ബുംറയെയും നിലനിറുത്തുമെന്ന് ഏതാണ്ട് ഉറപ്പായിട്ടുണ്ട്. ഇഷാൻ കിഷനെയും സൂര്യകുമാറിനെയും നിലനിറുത്തുമെന്ന് സൂചനയുണ്ടെങ്കിലും ഉറപ്പില്ല. ഒരു വിദേശ താരത്തിനെ നിലനിറുത്താനുള്ള അവസരമാണ് മുംബയ്ക്ക് ലഭിക്കുന്നതെങ്കിൽ പൊള്ളാർഡിനാകും നറുക്ക് വീഴുക.

ഡൽഹി ക്യാപിറ്റൽസിനെ ഋഷഭ് പന്ത് തന്നെ നയിക്കാനാണ് സാധ്യത. അങ്ങനെയാണെങ്കിൽ മുന്‍ നായകൻ ശ്രേയസ് അയ്യർ ടീം വിടും. അഹമ്മദാബാദിന്റെ നായകസ്ഥാനത്തേക്ക് അയ്യരെ പരിഗണിക്കുന്നുണ്ട്. ഋഷഭ് പന്തിനെക്കൂടാതെ പൃഥ്വി ഷാ, അക്ഷർ പട്ടേല്‍, ദക്ഷിണാഫ്രിക്കൻ താരം ആന്റിച്ച് നോർക്യെ എന്നിവരെയും ഡൽഹി നിലനിറുത്തിയേക്കും.

കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിൽ ഇന്ത്യൻ താരങ്ങൾക്കൊന്നും സ്ഥാനമുണ്ടായേക്കില്ല. വിദേശതാരങ്ങളായ സുനിൽ നരെയ്‌നെയും ആന്ദ്രെ റസലിനെയുമായിരിക്കും കൊൽക്കത്ത നിലനിറുത്തുക. ആൾറൗണ്ടർ വെങ്കടേഷ് അയ്യർ സ്ഥാനം നിലനിറുത്തിയേക്കും. നവംബർ 30 നകം പൂർണ വിവരം പുറത്തുവരും

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, SPORTS, DHONI
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.